Type Here to Get Search Results !

Bottom Ad

ഗാന്ധി രക്തസാക്ഷിത്വദിനം:ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു

കാസർകോട്:(www.evisionnews.in) രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 69-ാം രക്തസാക്ഷിത്വദിനം കളക്ടറേറ്റില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആചരിച്ചു. കളക്ടറേറ്റ് മിനി കോഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എഡിഎം കെ അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മൗനപ്രാര്‍ത്ഥനയും നടന്നു.  ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ എച്ച് ദിനേശന്‍, എന്‍ ദേവിദാസ്, സജീവ് ദാമോദര്‍, ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗാന്ധി രക്തസാക്ഷിത്വദിനം പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിന്റെയും ഗാന്ധി സ്മാരക സേവാകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ വിശ്വശാന്തിദിനമായി ആചരിച്ചു. പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടന്ന  ദിനാചരണം  പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍ ഉദ്ഘാടനം ചെയ്തു. നവോദയ വിദ്യാലയ പ്രിന്‍സിപ്പാള്‍ കെ എം വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. റിട്ട. ഡെപ്യൂട്ടി കളക്ടര്‍ ഇ ചന്ദ്രശേഖരന്‍ നായര്‍ മുഖ്യാതിഥി ആയിരുന്നു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുളള സമ്മാനദാനവും അദ്ദേഹം നിര്‍വ്വഹിച്ചു. ജില്ലാജൈവ കര്‍ഷക സമിതി പ്രസിഡണ്ട് സണ്ണി പൈക്കട മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധിസ്മാരക കേന്ദ്രം പ്രസിഡണ്ട് പി കെ കുമാരന്‍ നായര്‍, നവോദയ വിദ്യാലയ അധ്യാപകരായ സി പി പുഷ്‌കരന്‍, പി വി സന്തോഷ് കുമാര്‍, മധുര ഗാന്ധിഗ്രാം യൂണിവേഴ്‌സിറ്റി  റിട്ട.പ്രൊഫസര്‍ ഡോ. എം കണ്ണന്‍ നായര്‍ എന്നി വര്‍ സംസാരിച്ചു. കോര്‍ഡിനേറ്റര്‍ കെ ഗോപാലന്‍ സ്വാഗതവും ഗാന്ധിസ്മാരകനിധി വര്‍ക്കര്‍ കെ എന്‍ ജയപ്രകാശ് നന്ദിയും പറഞ്ഞു. സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.





keywords-kasaragod-gadhi day-collectrate

Post a Comment

0 Comments

Top Post Ad

Below Post Ad