ന്യൂഡല്‍ഹി: ശരിയായ വഴിയിലൂടെയല്ലാതെ സാമൂഹിക മാധ്യമങ്ങള്‍ വഴി പരാതികള്‍ പ്രചരിപ്പിക്കുന്ന ജവാന്‍മാര്‍െക്കതിരെ നടപടിയെടുക്കുമന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്. സൈനിക ദിവസുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില സഹപ്രവര്‍ത്തകര്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് മാധ്യമ ശ്രദ്ധ ലഭിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നു. ഇത് ജവാന്‍മാരുടെ അച്ചടക്കത്തെയും ആത്മവീര്യത്തെയും ബാധിക്കുന്നു. അതുവഴി സൈന്യത്തിെന്റയും. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവരെ ശിക്ഷിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ജവാന്‍മാര്‍ക്ക് എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും തന്നെ ബന്ധപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയന്ത്രണ രേഖയിലെ അതിര്‍ത്തി രക്ഷാസേനാംഗങ്ങള്‍ക്ക് മോശം ഭക്ഷണം നല്‍കുന്നതിനെ കുറിച്ച് ജവാന്‍ തേജ് ബഹദൂര്‍ യാദവ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതിനെ തുടര്‍ന്ന് നിരവധി ജവാന്‍മാര്‍ തങ്ങളുടെ ദുരിതങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വസ്ത്രം അലക്കാനും ബൂട്ട് പോളിഷ് ചെയ്യാനും നായയെ പരിപാലിക്കുന്നതിനുമെല്ലാം നിര്‍ബന്ധിക്കുന്നതായി ഒരു ജവാന്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, എല്ലാ പ്രശ്‌നങ്ങള്‍ക്കും സൈന്യത്തിന് അതിന്റേതായ പരിഹാര മാര്‍ഗങ്ങളുണ്ടെന്ന് റാവത്ത് പറഞ്ഞു. എല്ലാ സൈനികോദ്യോഗസ്ഥര്‍ക്കും അവര്‍ക്ക് വേണ്ട പലതരം ചില്ലറപ്പണികള്‍ ചെയ്യാന്‍ സഹായിയുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാകുേമ്പാള്‍ ഈ സഹായികള്‍ ഉദ്യോഗസ്ഥരുടെ സംരക്ഷണം ഏറ്റെടുക്കുന്നുണ്ട്?. തിരിച്ച് ഉദ്യോഗസ്ഥര്‍ സഹായികളെയും സംരക്ഷിക്കുന്നു. സമാധാനം നിലനില്‍ക്കുന്നിടങ്ങളില്‍ ഇവര്‍ ഉദ്യോഗസ്ഥരെ എല്ലാകാര്യങ്ങളിലും സഹായിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments