കാസര്‍കോട്:(www.evisionnews.in) മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടന ഭാരതത്തിന്റെ ഭരണഘടനയ്ക്ക് മുകളിലാണ്. അത് കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ബിജെപി അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് ബിജെപി ദേശീയ സമിതി അംഗം പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. സിപിഎം അക്രമ രാഷ്ടീയത്തിനെതിരെയും, സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ചും ഭാരതീയ ജനതാ മഹിള മോര്‍ച്ച ജില്ല കമ്മറ്റി നടത്തിയ കലക് ട്രേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ തങ്ങളുടെ ശക്തി കേന്ദ്രങ്ങള്‍ എന്നവകാശപ്പെടുന്ന പലമേഖലകളിലും അക്രമങ്ങളും കൊലപാതകങ്ങളും സിപിഎം നടത്തുകയാണ്. പാലക്കാട് വീട്ടമ്മയും,പിണറായിയില്‍ സന്തോഷും അതിദാരുണമായി കൊലചെയ്യപ്പെട്ടത് സിപിഎന്റെ കൊലപാതക രാഷ്ട്രീയ ഭരണഘടനയുടെ ഭാഗമായാണ്. ഇത് നിര്‍ബാദം തുടരാനാണ് ഭാവമെങ്കില്‍ ബിജെപി അതിനെ ജനാധിപത്യ രീതിയില്‍ നേരിടും. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്തംഗം പുഷ്പ അമേക്കള അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.പി.ശിഖ, അനിത ആര്‍ നായക്ക്, സരോജ ആര്‍ ബല്ലാല്‍, എം.ലത, നമിത കിഷോര്‍, അഞ്ജു ജോസ്, തുടങ്ങിയവര്‍ സംസാരിച്ചു. മഹിള മോര്‍ച്ച ജില്ല സെക്രട്ടറി പി.ശകുന്തള സ്വാഗതം പറഞ്ഞു.
keywords-bjp-ps sreedharan pilla-against cpm
Post a Comment
0 Comments