Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചത് ശരിയല്ല: സി.വി ബാലകൃഷ്ണന്‍

ഉദുമ:(www.evisionnews.in) എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ പേരില്‍ ദുരിതബാധിതരായ കുഞ്ഞുങ്ങളെ തിരുവനന്തപുരത്തും കാസര്‍കോട്ടും കൊണ്ടുപോയി പൊതുസ്ഥലത്ത് പ്രദര്‍ശിച്ച സമരരീതി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും സാഹിത്യകാരന്‍ സി.വി ബാലകൃഷ്ണന്‍ പറഞ്ഞു. മലയാള ഭാഷയിലെ മികച്ച കൃതിക്കുള്ള ഈ വര്‍ഷത്തെ ഓടക്കുഴല്‍ അവാര്‍ഡ് നേടിയ പ്രൊഫ. എം.എ റഹ്‌മാന്‌  ജന്മനാട്ടില്‍ ഉദുമക്കാര്‍ കൂട്ടായ്മ നല്‍കിയ സ്‌നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു സമൂഹത്തോട് ഭരണകൂടം കാട്ടിയ ക്രൂരതക്കെതിരെ പോരാട്ടമാണ് എഴുത്തിലൂടെ എം.എ റഹ്‌മാൻ  നടത്തിയത്. അദ്ദേഹത്തിന്റെ പ്രതിരോധ സമരത്തിന്റെ സമഗ്രചരിത്രമാണ് ഓടക്കുഴല്‍ പുരസ്‌കാരം നേടിയ ഓരോ ജീവനും വിലപ്പെട്ടത് എന്ന പുസ്തകമെന്ന് അദ്ദേഹം പറഞ്ഞു. ഉദുമ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.കെ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഉദുമക്കാര്‍ കൂട്ടായ്മ അംഗം കെ.എ. ഗഫൂര്‍ സ്വാഗതം പറഞ്ഞു. തലശ്ശേരി ബ്രണ്ണന്‍ കോളജിലെ മലയാള വിഭാഗം അസി. പ്രൊഫ. കെ.വി സുധാകരന്‍ അവാര്‍ഡ് നേടിയ പുസ്തകം പരിചയ പ്പെടുത്തി. കണ്ണൂര്‍ യുണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉപഹാരം നല്‍കി. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഷാളണിയിച്ചു. പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍, കൂട്ടായ്മ കമ്മിറ്റി സെക്രട്ടറി ഫറൂഖ് കാസ്മി പ്രസംഗിച്ചു. സതൃഭാമ പറക്കാട് ഓടകുഴല്‍ പുരസ്‌കാര ജേതാവിനെയും വിശിഷ്ടാതിഥികളെയും സദസിന് പരിചയ പ്പെടുത്തി. പ്രൊഫ. എം.എ റഹ്്മാന്‍ മറുപടി പ്രസംഗം നടത്തി. വി.വി പ്രഭാകരന്‍, സി.എല്‍ ഹമീദ്, എ.കെ മുണ്ടോള്‍, എ.എസ് മുഹമ്മദ്കുഞ്ഞി, വി.വി ഭാസ്‌കരന്‍, പി.വി.കെ അരമങ്ങാനം, ജയന്‍ മാങ്ങാട്, ബങ്കണ ഹസന്‍, ശ്രീധരന്‍, മുഹമ്മദ് ഷാഫി കുദ്രോളി, ബാബു, വത്സല, വിലാസിനി, ജാനകി, മുകുന്ദന്‍, അബ്ബാസ് പാക്കൃാര, ബപ്പിടി മുഹമ്മദ് കുഞ്ഞി, മാഹിന്‍ കുന്നില്‍, എം.ബി അബ്ദുല്‍ കരീം നാലാം വാതുക്കല്‍, എം.വി ഭരതന്‍, ഉദുമക്കാര്‍ കൂട്ടായ്മ ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ സംബന്ധിച്ചു.




keywords-uduma-ma rahman-udumakkar koottayma-cv balakrishnan

Post a Comment

0 Comments

Top Post Ad

Below Post Ad