Type Here to Get Search Results !

Bottom Ad

ബായാറില്‍ കിണറ്റിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു: കൊല്ലപ്പെട്ടത് തളങ്കര സ്വദേശി


കാസര്‍കോട്:(www.evisionnews.in) പൈവളികെ ബായാറിനടുത്ത് സുന്നാഡെ ചക്കരഗുജെയിലെ പൊട്ടക്കിണറ്റില്‍ ദുരൂഹ സാഹചര്യത്തിൽ കണ്ട മൃത ദേഹം തളങ്കര സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. തളങ്കര കടവത്തെ മുന്‍ കപ്പല്‍ ജീവനക്കാരനായ കോളിയാട് ആമു ഹാജി - ഖദീജ ദമ്പതികളുടെ മകനും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ മന്‍സൂര്‍ അലി (45) ആണ് കൊല്ലപ്പെട്ടത്.
പഴയ സ്വര്‍ണം വാങ്ങി വില്‍പന നടത്തി വന്നിരുന്ന മന്‍സൂര്‍ അലി ബുധ നാഴ്ച രാവിലെ ജോലി ആവശ്യാർത്ഥം വീട്ടിൽ നിന്നും സ്‌കൂട്ടറുമായി ഇറങ്ങിയതായിരുന്നു.പതിവ് സമയം കഴിഞ്ഞിട്ടും മന്‍സൂര്‍ അലി വീട്ടിൽ എത്താത്തതിനെ തുടർന്ന് സഹോദരന്‍ ബന്ധുവീടുകളിലും മറ്റും അന്വേഷി ച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല.ഇതിനിടയിലാണ് മഞ്ചേശ്വരത്ത് കിണറിൽ മൃതദേഹം കണ്ട വിവരം ബന്ധുക്കള്‍ അറിയുന്നത്. വ്യാഴാഴ്ച രാവിലെ തന്നെ മംഗല്‍പാടി ആശുപത്രിയിലെത്തിയ ബന്ധുക്കൾ പോലീസിന്റെ സാന്നിധ്യത്തില്‍ മൃതദേഹം മന്‍സൂര്‍ അലിയുടേതാണെന്ന് തിരിച്ച റിഞ്ഞു.തളങ്കര സ്വദേശിയായ മന്‍സൂര്‍ അലി പുതിയ വീടുണ്ടാക്കി ചെട്ടും കുഴിയിൽ താമസിച്ചു വരികയായിരുന്നു. 

ഭാര്യ: റസീന. മക്കള്‍: ഇര്‍ഷാദ്, ജുബീന, നഹല, ഒരു വയസുള്ള കുട്ടിയുമുണ്ട്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അമാന്‍, ആബിദ്, ഫൈസല്‍, ഫയാസ്. സംഭവത്തിൽ പോലീസ് ഊർജിതമായ അന്വേഷണമാണ് നടത്തി വരുന്നത്.


keywords-manjeswaram-bayar-deth-deadbody in wel-thalankara person

Post a Comment

0 Comments

Top Post Ad

Below Post Ad