പരവനടുക്കം:ലോ അക്കാദമി മനേജ്‌മെന്റുമായി സര്‍ക്കാര്‍ ഒത്തുകളിക്കുക യാണെന്ന് എബിവിപി ക്ഷേത്രീയ സംഘടനാ സെക്രട്ടറി ആനന്ദ് രഘുനാഥ് പറഞ്ഞു.ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കുക, റവന്യു ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപി സംസ്ഥാന ജോ.സെക്രട്ടറി ഷിജില്‍, ജില്ലാ കണ്‍വീനര്‍ പ്രണവ് പരപ്പ എന്നിവര്‍ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ വീട്ടു പടിക്കല്‍ നടത്തുന്ന 48 മണിക്കൂര്‍ നിരാഹാര സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം. എബിവിപി നടത്തുന്ന ഈ സഹന സമരം കണ്ടി ല്ലെന്നു നടിച്ചാല്‍ വരും ദിവസങ്ങളില്‍ സമരത്തിന്റെ രൂപം മാറും. കോളേജ് കൈവശപ്പെടുത്തി വെച്ചിരിക്കുന്ന ഭൂമിക്ക് മറുപടി പറയാന്‍ സര്‍ക്കാറിന് ബാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിഭാഗ് കണവീനര്‍ കെ.അനൂപ് അധ്യക്ഷത പഹിച്ചു. ദേശീയ നിര്‍വ്വാഹക സമിതി അംഗം കെ.രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. എബിവിപി മുന്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗം സവിത ടീച്ചര്‍, മുന്‍ സംസ്ഥാന വൈസ്. പ്രസിഡന്റ് വൈ.കൃഷ്ണദാസ്, ബിജെപി ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോ ത്തമന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്,യുവമോര്‍ച്ച ജില്ല ജന.സെക്രട്ടറി രാജേഷ് കൈന്താര്‍, ഉദുമ മണ്ഡലം വൈസ്. പ്രസിഡന്റ് രാധിക നാരായണന്‍, സരോജിനി, രാഷ്ടീയ രാജ്യപെന്‍ഷനേഴ്‌സ് മഹാ സംഘ് അഖിലേന്ത്യാ പ്രസിഡന്റ് സി.എച്ച്. സുരേഷ്, പെന്‍ഷനേഴ്‌സ് സംഘ് ജില്ല പ്രസിഡന്റ് കെ. കുഞ്ഞിക്കണ്ണന്‍, ജില്ല ജോ.സെക്രട്ടറി എം.കണ്ണന്‍, ബിഎംഎസ് ഉദുമ മേഖല ജോ.സെക്രട്ടറി പവിത്രന്‍, ബിജെപി ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സദാശിവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.എബിവിപി ജില്ല ജോ.കണ്‍വീനര്‍ ശ്രീഹരി സ്വാഗതവും വിവേക് നന്ദിയും പറഞ്ഞു. എബിവിപി ക്ഷേത്രീയ സംഘടനാ സെക്രട്ടറി ആനന്ദ് രഘുനാഥ്, മുന്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗം സവിത ടീച്ചര്‍ എന്നിവര്‍ നിരാഹാരം അനുഷ്ഠിച്ച സംസ്ഥാന ജോ.സെക്രട്ടറി ഷിജില്‍ ജില്ല കണ്‍വീനര്‍ പ്രണവ് പരപ്പയ്യക്കും ഇളനീര്‍ നല്‍കികൊണ്ട് സമരം അവസാനിപ്പിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ലക്ഷ്മി നായരുടെ കോലം കത്തിച്ചു. ലക്ഷ്മി നായര്‍ രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും അണിനിരത്തി വഹുജന പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് എബിവിപി സംസ്ഥാന ജോ.സെക്രട്ടറി ഷിജില്‍ പറഞ്ഞു.
keywords-lakshmi nair issue-abvp protest-front of ministrer house-e chandrashekharan
keywords-lakshmi nair issue-abvp protest-front of ministrer house-e chandrashekharan
Post a Comment
0 Comments