Type Here to Get Search Results !

Bottom Ad

ദേശീയ വോട്ടർ ദിനം: ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

കാസർകോട്:(www.evisionnews.in)ദേശീയ വോട്ടര്‍ ദിനാഘോഷത്തോടനുബന്ധിച്ച് കളക്ടറേറ്റ് മിനി കോഫറന്‍സ് ഹാളില്‍ സമ്മതിദായക പ്രതിജ്ഞയെടുത്തു. എഡിഎം കെ  അംബുജാക്ഷന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ദിനാചരണ പരിപാടിയുടെ  ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.  ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍  എ ദേവയാനി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി  കളക്ടര്‍എന്‍ ദേവിദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ എന്നിവർ സംസാരിച്ചു.  ഹുസൂര്‍ ശിരസ്തദാര്‍ പി കെ ശോഭ സ്വാഗതവും  ജൂനിയര്‍ സൂപ്രണ്ട്  എം ഹരികുമാര്‍ നന്ദിയും പറഞ്ഞു.  പുതിയ വോട്ടര്‍മാര്‍ക്കുളള ഐഡന്റിറ്റി കാര്‍ഡ് വിതരണവും വോട്ടര്‍ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ്മത്സരത്തിലെ  വിജയികള്‍ക്കുളള സമ്മാനദാനവും ചടങ്ങില്‍  എ ഡി എം നിര്‍വഹിച്ചു.ക്വിസ് മത്സരത്തില്‍ രാവണേശ്വരം  ജിഎച്ച്എസ്എസിലെ  എം വി വിജിത്, എം ദീപ്തി എിന്നിവരടങ്ങുന്ന  ടീം ഒുന്നും  ചട്ടഞ്ചാല്‍  എച്ച്എസ്എസിലെ  പി ഹരിശങ്കര്‍, സൗരാഗ് എസ്  നായര്‍ എന്നിവരുടെ ടീം രണ്ടും  സ്ഥാനങ്ങള്‍ നേടി. ടിഐഎച്ച്എസിലെ  എംഎ അഹമ്മദ് മഹ്‌റൂഫ്, എ സി ഇബ്രാഹിം മെഹ്‌റൂഫ് എന്നിവരുടെ ടീമിനാണ് മൂന്നാം സ്ഥാനം.



keywords-voters day-kasaragod-collectrate-electoral pledge

Post a Comment

0 Comments

Top Post Ad

Below Post Ad