കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് ജനറല്‍ ആസ്പത്രിക്കായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നിര്‍വ്വഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാട്ടുകയും പൊലീസിനെ തള്ളിയിടുകയും ചെയ്ത കേസില്‍ യുവമോര്‍ച്ച സംസ്ഥാന വക്താവടക്കം 9 പേര്‍ അറസ്റ്റില്‍. യുവമോര്‍ച്ച സംസ്ഥാന ഭാരവാഹിയും മംഗല്‍പാടി സ്വദേശിയുമായ വിജയകുമാര്‍റൈ(36) , കീഴൂരിലെ അനില്‍കുമാര്‍ (21), ചാക്കട്ടത്തട്ടിയിലെ രോഹിത്(25), കൂടാല്‍ മൊഗറുവിലെ കെ.വി. മഹേഷ് (26), ഇച്ചിലങ്കോട്ടെ ചന്ദ്രകാന്ത് ഷെട്ടി(33), മംഗല്‍പാടി ഹേരൂരിലെ സന്ദീപ് കുമാര്‍ ഷെട്ടി(29), മേല്‍പറമ്പിലെ നിതിന്‍കുമാര്‍(25), പരവനടുക്കം കൈന്താറിലെ കെ.രാഗേഷ്(26), കളനാട് പള്ളിപ്പുറത്തെ പി.രഞ്ജിത്ത് കുമാര്‍(26) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് ജനറല്‍ ആസ്പത്രി കോമ്പൗണ്ടിലാണ് സംഭവം. ജനറല്‍ ആസ്പത്രി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നിര്‍വ്വഹിക്കാന്‍ മുഖ്യമന്ത്രി എത്തിയ ഉടനെയായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. കണ്ണൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത് . കാസര്‍കോട് എസ്.ഐ. കെ.അജിത് കുമാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധം തടഞ്ഞതോടെ പൊലീസിനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിയിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 20 ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
keywords-kasaragod-general hospital-pinarayi vijayan-bjp protest-arested 9 person
Post a Comment
0 Comments