ചെന്നൈ : (www.evisionnews.in)ചെന്നൈ തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടു പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്കു പരുക്കേറ്റു. പുതുക്കോട്ടയിലെ രാപൂസല്‍ ഗ്രാമത്തില്‍ നടന്ന ജെല്ലിക്കെട്ടിലാണ് രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടമായത്. എസ്. മോഹന്‍, രാജ എന്നിവരാണ് മരിച്ചത്. ഇതില്‍ മോഹന് അരക്കെട്ടിന് താഴെയും രാജയ്ക്ക് നെഞ്ചിലുമാണ് കുത്തേറ്റത്. ജെല്ലിക്കെട്ടിന് അനുകൂലമായി ശക്തമായ നിയമനിര്‍മാണം വേണമെന്നാവശ്യപ്പെട്ട് മധുരയില്‍ നടക്കുന്ന പ്രക്ഷോഭത്തിനിടെയും ഒരാള്‍ മരിച്ചു.
Post a Comment
0 Comments