ബദിയടുക്ക:(www.evisionnews.in)സമസ്ത കേരള സുന്നി സ്റ്റുഡന്റസ് മുൻ ജില്ലാ സെക്രട്ടറിയും മത സാമൂഹ്യ മേഖലകളിലെ നിറ സാന്നിധ്യവുമായ ഹമീദ് കേളോട്ടിന് നാടിന്റെ വിട.മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ ബീജന്തടുക്ക ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.വാഹനാപകടത്തിൽ പരിക്കേറ്റ് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹമീദ് കേളോട്ട് ഞായറാഴ്ച്ച പുലർച്ചെയാണ് മരണപ്പെട്ടത്.മരണവാർത്തയറിഞ്ഞ് നൂറുകണക്കിന് പേരാണ് ബദിയടുക്കയിലെ കേളോട്ട് വസതിയിലേക്ക് ഒഴുകിയെത്തിയത്.മയ്യിത്ത് നമസ്കാരത്തിന് സമസ്ത ജില്ലാ ജനറൽ സെക്രട്ടറി യു.എം അബ്ദുൽ റഹ്മാൻ മുസ് ലിയാർ നേതൃത്വം നൽകി.സൈനുദ്ദീൻ ആബിദീൻ തങ്ങൾ കുന്നുംകൈ,അബ്ബാസ് ഫൈസി പുത്തിഗെ,ഫസലു റഹ്മാൻ ദാരിമി,താജുദ്ദീൻ ദാരിമി പടന്ന,ഇബ്രാഹിം ഫൈസി ജെഡിയാർ, സമസ്തയുടെയും,പോഷക ഘടകങ്ങളുടെയും നേതാക്കൾ, മുസ്ലിം ലീഗ് നേതാക്കളായ ചെർക്കളം അബ്ദുല്ല,സി. ടി അഹമ്മദലി,എൻ എ നെല്ലിക്കുന്ന് എം എൽ എ,എം സി ഖമറുദ്ദീൻ,ടി ഇ അബ്ദുല്ല,എ അബ്ദുൽ റഹ്മാൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങി നിരവധി പേർ കേളോട്ടെ വസതിയിലെത്തി അനുശോചനമറിയിച്ചു.
keywords-hameed kelot-badiyadukka
Post a Comment
0 Comments