കാസർകോട്:(www.evisionnews.in) ഫ്രബ്രുവരി 15 മുതൽ 19 വരെ പൊവ്വൽ എൽ.ബി .എസ് കോളേജിൽ വെച്ച് നടക്കുന്ന കണ്ണൂർ സർവ്വകലാശാല യൂണി യൻ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് എൻ.എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.പി.ഉഷ , പി.പി.ശ്യാമള ദേവി, രവീന്ദ്രൻ പൊയ്യക്കാൽ, ഡോ: മുഹമ്മദ് ഷുക്കൂർ , എം.മാധവൻ, പി.ബാലകൃഷ്ണൻ, എം.കെ വിഷ്ണു, ജിൽമി വർഗ്ഗീസ്, രഹിൽ എന്നിവർ സംസാരിച്ചു.ബി.വൈശാഖ് സ്വാഗതവും ശരത്ത് നന്ദിയും പറഞ്ഞു.
keywords-kannur university union fest-organising committi office
keywords-kannur university union fest-organising committi office
Post a Comment
0 Comments