തൃക്കരിപ്പൂര്‍ (www.evisionnews.in): തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടായി വി.കെ.പി ഹമീദലിയും ജനറല്‍ സെക്രട്ടറിയായി വി.കെ ബാവയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. റഫീക്ക് കോട്ടപ്പുറം, പി.വി മുഹമ്മദ് അസ്ലം, കെ.എം.സി ഇബ്രാഹിം (വൈസ്. പ്രസി). എന്‍.കെ.പി മുഹമ്മദ്, എ.ജി അബ്ദുല്‍ ഹക്കീം, പി. ഉമ്മര്‍ മൗലവി (ജോ. സെക്ര), ടി.സി കുഞ്ഞബ്ദുള്ള ഹാജി (ട്രഷ) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
വള്‍വക്കാട് സി.എച്ച് സെന്റര്‍ ഹാളില്‍ നടന്ന കൗണ്‍സില്‍ യോഗം ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.കെ.പി ഹമീദലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.കെ ബാവ സ്വാഗതം പറഞ്ഞു. വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി പ്രാര്‍ത്ഥന നടത്തി. തെരഞ്ഞെടുപ്പ് സമിതി ജനറല്‍ കണ്‍വീനര്‍ ടി.ഇ അബ്ദുളള, അസി. റിട്ടേണിംഗ് ഓഫീസര്‍മാരായ കല്ലട്ര മാഹിന്‍ ഹാജി, സി. മുഹമ്മദ് കുഞ്ഞി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ ഭാരവാഹികളായ കെ.എം ഷംസുദ്ധീന്‍ ഹാജി, എ.ജി.സി ബഷീര്‍, സി.കെ.കെ മാണിയൂര്‍ സംബന്ധിച്ചു.
Post a Comment
0 Comments