Type Here to Get Search Results !

Bottom Ad

മന്‍സൂര്‍ അലിയുടെ കൊലപാതകം: മുഖ്യപ്രതിയെ പിടികൂടാന്‍ തമിഴ്നാട് പൊലീസിന്റെ സഹായം തേടി


കാസര്‍കോട്:(www.evisionnews.in)പൈവളിഗെ ബായാര്‍ പദവ് സുന്നക്കട്ടയില്‍ കൊല്ലപ്പെട്ട തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയിലെ താമസക്കാ രനുമായ മന്‍സൂര്‍ അലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കുന്നു.കൊലപാതകത്തിനു ശേഷം കൊള്ള മുതലിന്റെ ഒരു ഭാഗവുമായി കര്‍ണ്ണാടകയിലേക്കും പിന്നീട് തമിഴ്നാട്ടിലേയ്ക്കും പ്രതികള്‍ രക്ഷപ്പെട്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പൊലീസിന്റെ നടപടി. രക്ഷപ്പെട്ട മുഖ്യപ്രതിയെ കണ്ടെത്താന്‍ അനേഷണ സംഘം  തമിഴ്‌നാട് പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ഈ മാസം 25 നാണ്  മന്‍സൂറിന്റെ മൃദദേഹം  ബായാറിനു സമീപത്തുള്ള പൊട്ടക്കിണറ്റിൽ കണ്ടത്. സ്വര്‍ണ്ണ ബിസിനസുകാരനായിരുന്ന മുഹമ്മദ് മന്‍സൂറിനെ തന്ത്രത്തില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ജഡം പൊട്ടക്കിണറ്റില്‍ തള്ളി, ലക്ഷങ്ങള്‍ കൈക്കലാക്കി കൊലയാളി സംഘം മുങ്ങുകയായിരുന്നു. 
കേസുമായി ബന്ധപ്പെട്ട് നേരത്തെ 3   പേർ പോലീസ് പിടിയിലായിരുന്നു. കൊലയാളി സംഘത്തിന് സഹായം ചെയ്തു കൊടുത്ത മൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.കൊലപാതകത്തിന് പിന്നിൽ ഒമ്പതംഗ സംഘമാണെന്ന വിലയിരുത്തലിലാണ് പോലീസ് അന്വേഷണം പുരോഗമി ക്കുന്നത്. പിടിയിലായ 3 പേരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.അന്വേഷണം തമിഴ് നാട്ടിലേക്ക് വ്യാപിപ്പിച്ചതോടെ മുഖ്യപ്രതി ഉടൻ തന്നെ പിടിയിലായേക്കുമെന്നാണ് സൂചന.




keywords-kasaragod-mansoor ali-deat-enqaury Disseminate-thamil nadu




Post a Comment

0 Comments

Top Post Ad

Below Post Ad