മഞ്ചേശ്വരം (www.evisionnews.in): ഫെബ്രുവരി 22 മുതല്‍ 26 വരെ തിയതികളിലായി ചപ്പാരപ്പടവ് ഖിള്രിയ്യ നഗറില്‍ നടക്കുന്ന ജാമിഅഃ ഇര്‍ഫാനിയ്യഃ സില്‍വര്‍ ജൂബിലി സമ്മേളന സന്ദേശയാത്ര മഞ്ചേശ്വരത്ത് തുടങ്ങി. ബായാര്‍-കലിയാര്‍ സ്വാബിരി മസ്ജിദ് പരിസരത്ത് നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്ലിയാര്‍ ഇര്‍ഫാനിയ്യ കോളജ് പ്രസിഡണ്ട് സലീം ഫൈസി ഇര്‍ഫാനി അല്‍ അസ്ഹരിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ഇര്‍ഫാനിയ്യ ദഅ്വാ കേന്ദ്ര കമ്മിറ്റിയാണ് സന്ദേശ പ്രചരണജാഥ സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡണ്ട് മാനന്തേരി അലി മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി അബൂ ഹന്നത്ത് ഫൈസി ഇര്‍ഫാനി കൊതേരി, പി.ടി.പി അഷ്റഫ്, കെ.എം ഷരീഫ് മൗലവി ഇര്‍ഫാനി എന്നിവര്‍ ജാഥാംഗങ്ങളാണ്.
ഹാജി അബ്ദു റസാഖ് മിസ്ബാഹി അധ്യക്ഷത വഹിച്ചു. പള്ളിക്കര ഖാസി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ജലാലി ഈശ്വര മംഗലം സന്ദേശപ്രഭാഷണം നടത്തി. അബ്ബാസ് ദാരിമി, സി. മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍, ഇബ്രാഹിം ഫൈസി ഇര്‍ഫാനി, റഫീഖ് ഫൈസി, അബ്ദുല്‍ ബാരി ദാരിമി, ആശിര്‍ ഫൈസി ഇര്‍ഫാനി വട്ടക്കൂല്‍, ഖാസിം അന്‍വരി, സുബൈര്‍ ഫൈസി ഇര്‍ഫാനി, ഷരീഫ് അഷ്റഫി, ഉമറുല്‍ ഫാറൂഖ് ആദം ദാരിമി, ദൃശ്യ മുഹമ്മദ് കുഞ്ഞി ഹാജി, ഖാലിദ് പൊവ്വല്‍, എന്‍.എ മുഹമ്മദ് കുഞ്ഞി ഹാജി, റഫീഖ് ഫൈസി, നാസര്‍ ഊര്‍പ്പള്ളി, ചാല അബ്ദുല്ല, നൗഷാദ് മീലാദ്, നവാസ് ഗോള്‍ഡന്‍, മുനീര്‍ പി.സി.പി സംസാരിച്ചു.
Post a Comment
0 Comments