Type Here to Get Search Results !

Bottom Ad

സൗജന്യ ടിക്കറ്റ് തരൂ.. ഞാന്‍ പാക്കിസ്താനിലേക്ക് പോകാം, അഭിപ്രായം പറയുന്നവരോട് രാജ്യം വിട്ടുപോകാന്‍ പറയുന്നത് വിവരമില്ലായ്മയാണെന്ന് ഇന്നസെന്റ്


തൃശൂര്‍ (www.evisionnews.in): ബി.ജെ.പി സൗജന്യ ടിക്കറ്റ് എടുത്തു നല്‍കിയാല്‍ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ തയാറാണെന്ന് നടനും എം.പിയുമായ ഇന്നസെന്റ്. ക്രിസ്ത്യാനി ആയതിനാല്‍ തന്നോട് ആരും പാകിസ്താനില്‍ പോകാന്‍ പറയില്ലെന്നാണ് വിശ്വാസം. ഇംഗ്ലണ്ടിലേക്ക് പോകണമെന്ന് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ ടിക്കറ്റെടുത്ത് നല്‍കിയാല്‍ അതിനും തയാറാണെന്ന് ഇന്നസെന്റ് പറഞ്ഞു.

പാകിസ്താന്‍ നരകമാണെന്ന് കരുതുന്നില്ല. ഒരുകാലത്ത് ഇന്ത്യയുടെ ഭാഗമായിരുന്ന പാകിസ്താനിലുളളവര്‍ നമ്മുടെ സഹോദരങ്ങളാണ്. എല്‍.കെ അദ്വാനി അടക്കമുളളവര്‍ ജനിച്ചതും പഠിച്ചതും പാകിസ്താനിലാണെന്ന് മറക്കരുത്. അഭിപ്രായം പറയുന്നവരോട് രാജ്യംവിട്ടുപോകാന്‍ പറയുന്നത് വിവരമില്ലായ്മയാണ്. എം.ടിയോടും കമലിനോടുമുളള അസഹിഷ്ണുത ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. എതിര്‍പ്പുള്ളവരുടെ വീടിന് മുന്നില്‍പോയി പാടാനുളതല്ല ദേശീയഗാനമെന്നും ഇന്നസെന്റ് തുറന്നടിച്ചു. 




Tags

Post a Comment

0 Comments

Top Post Ad

Below Post Ad