കട്ടക്ക്:(www.evisionnews.in) ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ ഇംഗ്ലണ്ടിെനതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വിജയം 15 റണ്‍സിന്. 382 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റെടുത്ത ഇംഗ്ലണ്ടിന്റെ പോരാട്ടം നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 366ല്‍ അവസാനിച്ചത് ഇന്ത്യയുടെ ഭാഗ്യം. ഏകദിനത്തിലെ ഒന്‍പതാം സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും ഇന്ത്യ ഉയര്‍ത്തിയ ലക്ഷ്യം മറികടക്കാനായില്ല. മോര്‍ഗന്‍ 81 പന്തില്‍ 102 റണ്‍സെടുത്ത് പുറത്തായി. പ്ലങ്കറ്റ് 17 പന്തില്‍ 26 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ബുംറയെറിഞ്ഞ 49ാം ഓവറില്‍ മോര്‍ഗന്‍ റണ്ണൗട്ടായതാണ് മല്‍സരത്തില്‍ നിര്‍ണായകമായത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ബുംറ രണ്ടും ജഡേജ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റു വീഴ്ത്തി. വിജയത്തോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇതോടെ, ഏകദിനത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ആദ്യ പരമ്പരയില്‍ കോഹ്!ലിക്കും വിജയത്തുടക്കം. അവസാന മല്‍സരം ഞായറാഴ്ച കൊല്‍ക്കത്തയില്‍ നടക്കും.
Post a Comment
0 Comments