മൊഗ്രാല്‍പുത്തുര്‍ (www.evisionnews.in): മൊഗ്രാല്‍പുത്തുര്‍ കുന്നിലില്‍ ജനസേവന കേന്ദ്രം തുറന്നു. സയ്യിദ് മുത്ത് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുക്താര്‍ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തി.
ആബിദ് കുന്നിലിന്റെ അധ്യക്ഷത വഹിച്ചു. ഇസ്ഹാക്ക് കുന്നില്‍ സ്വാഗതം പറഞ്ഞു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ സലാം, ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, യൂത്ത് കോണ്‍ഗ്രസ് മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, കെ കുഞ്ഞിരാമന്‍, എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ് സവാദ് കല്ലങ്കൈ, ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി അബൂദാബി മേഖല പ്രസിഡന്റ് ശിഹാബ് അറഫാത്ത്, നസീര്‍ കല്ലങ്കൈ, ജലീല്‍ അല്‍അമാന്‍, മുഹമ്മദ് കുഞ്ഞി, സുബൈര്‍ പള്ളിക്കല്‍ പ്രസംഗിച്ചു. 10 കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച തയ്യല്‍ മെഷീനുകളില്‍ 2 എണ്ണം കൈമാറി.
തുടര്‍ന്ന് വിവിധ സാമൂഹിക മേഖലയില്‍ നിറസാന്നിധ്യമായ ബുര്‍ഹാന്‍, ശാഫീ കല്ലങ്കൈ, ബാവാ ഹാജി ഖത്തര്‍, മുഹമ്മദ് കുഞ്ഞി തുടങ്ങിയവരെ ആദരിച്ചു. മുഹമ്മദ് കുന്നില്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments