ചെറുവത്തൂര്‍:(www.evisionnews.in) ചെറുവത്തൂരിൽ ദളിത് യുവതിയെ പീഡിപ്പിച്ച പരാതിയിൽ യുവാവ് പിടിയിൽ. ദളിത് യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായുള്ള പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് കരിവെള്ളൂര്‍ പെരളത്തെ ഓട്ടോ ഡ്രൈവര്‍ കെ സുഭാഷിനെ (25) പോലീസ് പിടികൂടിയത്.പടന്ന മാവിലാ കടപ്പുറത്തെ ഭര്‍തൃ മതിയായ 23 കാരിയേയാണ് സുഭാഷ് തട്ടിക്കൊണ്ടുപോയി പീഡിപ്പി ച്ചത്.വിവാഹിതനായ സുഭാഷിന് ഒരു കുട്ടിയുമുണ്ട്. കഴിഞ്ഞദിവസം യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് ചന്തേര പോലീസില്‍ പരാതി നല്‍കിയിരുന്നു. ചന്തേര പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും സുഭാഷിനെയും കണ്ടെത്തുകയായിരുന്നു. യുവതി സുഭാഷ് തന്നെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതായി യുവതി പൊലീസിന് മൊഴി നൽകുകയും, പിന്നീട് പരാതി നൽകുകമായിരുന്നു.
keywords-cheruvathur-Molestation-arested one person
Post a Comment
0 Comments