ചട്ടഞ്ചാല്‍:(www.evisionnews.in) കാസര്‍കോട് ജില്ലയെ ഭരിക്കാന്‍ പ്രാപ്തരായ ഉദ്യോഗസ്ഥര്‍ ഇവിടെ നിന്നുതന്നെ വളര്‍ന്നുവരണമെന്നും അഭ്യസ്തവിദ്യരായ യുവസമൂഹം സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ താല്‍പര്യം കാണിക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ സ്വദേശികളില്ലാത്തതാണ് ജില്ലയെ പിന്നോട്ട് നയിക്കുന്നത്. എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി കൂട്ടായ്മ ദിശ സംഘടി പ്പിച്ച മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുക യായിരുന്നു എം.എല്‍.എ. ചിരിയും ചിന്തയുമായി രണ്ടു മണിക്കൂറോളം അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവൊഴിച്ചു. പരിപാടി യു.എം അബ്ദുല്‍ റഹ്‌മാൻ മൗലവി ഉദ്ഘാടനം ചെയ്തു. ടി.ഡി അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജലീല്‍ കടവത്ത്, മല്ലം സുലൈമാന്‍ ഹാജി, സയ്യിദ് ബുര്‍ഹാന്‍ ഹുദവി, റാഷിദ് ഹുദവി, റഷീദ് അത്തൂട്ടി, ഷന്‍ഫീര്‍ പളക്കൈ എന്നിവർ സംസാരിച്ചു.
keywords-chattanchal-na nellikkunnu-mic dharul irshad academy
Post a Comment
0 Comments