Type Here to Get Search Results !

Bottom Ad

കാസർകോട് നഗരസഭയിൽ ബി.ജെ.പി ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നു:യു.ഡി.എഫ്


കാസര്‍കോട്:(www.evisionnews.in) അക്രമത്തിന്റെയും, നീതികേടിന്റെയും രാഷ്ട്രീ യത്തിനു പകരം ജനാധിപത്യത്തിന്റെ മൂല്യങ്ങളും, ജനകീയ പ്രതിബദ്ധതയും ഉൾകൊണ്ട് പ്രവർത്തിക്കാൻ ബി.ജെ.പി.യുടെ ജനപ്രതിനിധികളെ പ്രാപ്ത മാക്കാൻ ബി.ജെപി നേതൃത്വം മുമ്പോട്ട് വരണമെന്ന് യു.ഡി.എഫ് കാസർകോട് നിയോജക മണ്ഡലം നേതൃയോഗം അഭിപ്രായപ്പെട്ടു. ബി.ജെ.പി കൗൺസില മാരുടെ മേഖലയിൽ വ്യക്തിഗതമായി നൽകേണ്ട ആനുകൂല്ല്യ വിതരണ ത്തിലോ, വികസന പരമായോ ഒരു ചലനവും ഉണ്ടാക്കാൻ കഴിയാതെ വന്നപ്പോൾ ജനങ്ങളിൽ നിന്നും, അണികളിൽ നിന്നുമുണ്ടാകുന്ന എതിർപ്പിനെ യും പ്രതിഷേധത്തെയും, മറച്ചു പിടിക്കാനാണ് കാസർകോട് നഗരസഭയിൽ ബി.ജെ.പി അക്രമത്തിന്റെ പാത സ്വീകരിച്ചിരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. കൗൺസിൽ യോഗം അലങ്കോലമാക്കി ജനപ്രതിനിധികളെ മർദ്ദിച്ച് കാര്യലാഭവും മാധ്യമ ശ്രദ്ധയും നേടാമെന്നത് വിലകുറഞ്ഞ ഫാസിസ്റ്റ് തന്ത്രമാണ് ഇത് വില പോവിലെന്ന് യോഗം മുന്നറിയിപ്പ് നൽകി.




keywords-kasaragod-muncipality-bjp against udf

Post a Comment

0 Comments

Top Post Ad

Below Post Ad