Type Here to Get Search Results !

Bottom Ad

ഇൻറ്റർ യൂത്ത് ക്ളബ്ബ് സ്പോർട്സ് മീറ്റ്‌ ഫുട്ബോള്‍: കാസ്ക് ചേരങ്കൈ ചാംപ്യന്‍മാര്‍ ‍


കാസർകോട്:(www.evisionnews.in) നെഹ്‌റു യുവ കേന്ദ്രയും സി വൈ സി സി ചെറിയാലം പാടിയും സംയുക്തമായി മഞ്ചേശ്വരം,കാസർകോട്, കാറഡുക്ക ബ്ലോക്കുകളിലെ ക്ലബ്ബുകളെ ഉൾപ്പെടുത്തി നടത്തിയ ക്ളസ്റ്റര്‍ ലെവല്‍ ഇൻറ്റർ യൂത്ത് ക്ലബ്‌ സ്പോർട്സ് മീറ്റ്‌ ഫുട്ബോളില്‍ കാസ്‌ക് ചേരങ്കൈ ജേതാക്ക ളായി.ഫെെനലില്‍ ഗ്രീന്‍സ്റ്റാര്‍ റഹ്മത്ത് നഗറിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തുക യായിരുന്നു.കാസ്‌ക് ചേരങ്കൈ ഫുട്ബോള്‍ ടീം ക്യാപ്റ്റനും ഗോളിയുമായ റംഷീദ് മനോഹരമായ രക്ഷപ്പെടുത്തലുകള്‍ കൊണ്ട് കാണികളുടെ ഹൃദയം കവര്‍ന്നു.വിജയത്തോടെ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ ടീമംഗങ്ങള്‍ക്ക് അവസരം ലഭിക്കും.സി വെെ സി സി ചെറിയാലംപാടി ക്ലബ്‌ പരിസരത്ത് വെച്ച് വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.



keywords-inter youth club sports meet-kasc cherankai

Post a Comment

0 Comments

Top Post Ad

Below Post Ad