Type Here to Get Search Results !

Bottom Ad

ജിഷ്ണുമാരെ സൃഷ്ടിക്കുന്നത് ക്യാംപസുകളിലെ അരാഷ്ട്രീയവത്ക്കരണം; എൻ.എ കരീം


കാസർകോട്:(www.evisionnews.in) ക്യാംപസുകളിലെ അരാഷ്ട്രീയവത്ക്കരണമാണ് ജിഷ്ണുമാരെ സൃഷ്ടിക്കുന്നതെന്ന് എം എസ് എഫ് ദേശീയ സെക്രട്ടറി എൻ.എ കരീം പറഞ്ഞു. കാസർകോട് ഗവ ഐ.ടി .ഐ യൂണിയൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാംപസു കളിൽ അരാഷ്ട്രീയ വാദം വളർന്ന് വരികയാണ്. ഇത് മൂലം വരാൻ പോകുന്ന തലമുറയുടെ പ്രതികരണ ശേഷി നഷ്ടപ്പെടുകയും ഇനിയും ഒരുപാട് ജിഷ്ണുമാർ കേരളത്തിൽ ഉണ്ടാവുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് തടയേണ്ടതാണ്, ക്യാംപസുകളിൽ വിദ്യാർഥി  രാഷ്ട്രീയം വഴി അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ക്രൂരതകൾക്ക് അറുതി വരുത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.  ഐ ടി ഐ യൂണിയൻ ചെയർമാൻ ഇർഫാൻ കുന്നിൽ അദ്ധ്യക്ഷത വഹിച്ചു. ഫൈൻ ആർട്ട്സ് ഫെസ്റ്റ് ഉദഘാടനം കേരള മാപ്പിള കലാമണ്ഡലം സംസ്ഥാന പ്രസിഡണ്ട് എം സി ഖമറുദ്ധീൻ നിർവ്വഹിച്ചു. പ്രശസ്ത ഗായകൻ ആസിഫ് കാപ്പാട് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പാൽ ചന്ദ്രശേഖരൻ ഉപഹാര സമർപ്പണം നടത്തി. പിടിഎ പ്രസിഡണ്ട് സി ടി റിയാസ്, വൈസ് പ്രിൻസിപ്പാൾ ഫിലോമിന ജെഫി ജെന്നിഫർ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ മുഹമ്മദ് അഷ്റഫ്,  സ്റ്റാഫ് സെക്രട്ടറി രവിശങ്കർ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മനോജ്, ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി,സി.ഐ ഹമീദ് , യൂണിയൻ ഭാരവാഹികളായ നിസാം, കരിഷ്മ ഉണ്ണികൃഷ്ണൻ, രൂപേഷ്, എസ് എഫ് ഐ യൂണിറ്റ് പ്രതിനിധി അനിൽ എന്നിവർ സംസാരിച്ചു, ഫൈൻ ആർട്ട്സ് സെക്രട്ടറി ശഫാൻ സ്വാഗതവും, സെക്രട്ടറി മുക്താർ മുഫീദ് നന്ദിയും പറഞ്ഞു. തുടർന്ന് ഐ ടി ഐ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.



keywords-kasaragod-govenment iti-union inaugration-msf- national sekrattary

Post a Comment

0 Comments

Top Post Ad

Below Post Ad