കാസർകോട്:(www.evisionnews.in) ഒരു മുത്തശി ഗദയിലെ മുത്തശിയെ അവതരി പ്പിച്ച രജനി ചാണ്ടി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം അണിയറയില്‍ ഒരു ങ്ങുന്നു. ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച എന്നാണ് ചിത്രത്തിന് പേര് നല്‍കിയി രിക്കുന്നത്. സിനിമയുടെ ഫോട്ടോ ഷൂട്ട് കൊച്ചിയില്‍ നടന്നു. നവാഗത സംവിധായകന്‍ ജയേഷ് മൈനാഗപ്പള്ളിയാണ് ചിത്രം ഒരുക്കുന്നത്. സാജു കൊടിയനാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നിരവധി ഹിറ്റ് സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച വിപിൻ മോഹൻ ആണ് ക്യാമറ ചലിപ്പിക്കുന്നത്. മീഡിയ സിറ്റി ആന്‍റ് മലബാര്‍ ഫിലിം കമ്പനിയുടെ ബാനറിൽ കാസർകോട്ടെ നജീബ് ബിൻ ഹസ്സൻ ,ഹാരിസ് ബെഡി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ആക്ഷനും ത്രില്ലറും കോമഡിയുമൊക്കെ സമന്വയിപ്പിച്ച് ഒരുക്കുന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ച എന്ന കേന്ദ്ര കഥാപാത്രത്തെ യാണ് രജനി ചാണ്ടി അവതരിപ്പിക്കുന്നത്. കോട്ടയം നസീര്‍ ചിത്രത്തില്‍ ഗൗരവക്കാരനായ എസ്‌ഐയുടെ വേഷത്തിലാണ് എത്തുക. ഇന്നസെന്റ് ,രഞ്ജി പണിക്കർ ,പാർവതി നമ്പ്യാർ കൊച്ചു പ്രേമൻ, എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ:ഷാജി പട്ടിക്കര
ഗാനരചന :ഹരിനാരായണൻ
കല: രാജേഷ് കൽപ്പത്തൂർ
വസ്ത്രാലങ്കാരം: രാധാകൃഷ്ണൻ മങ്ങാട്
പരസ്യകല: ജിസൻ പോൾ
മേക്കപ്പ്: രാജീവ് അങ്കമാലി
സംഗീതം: അരുൺരാജ്
പ്രൊഡക്ഷൻ മാനേജർ: ജംഷീർ പുറക്കാട്ടിരി ,
സ്റ്റിൽസ്: അനിൽ പേരാമ്പ്ര
keywords-kasaragod-media city-rajani chandi-najeeb bin hassan
keywords-kasaragod-media city-rajani chandi-najeeb bin hassan
Post a Comment
0 Comments