കാസർകോട്:(www.evisionnews.in)ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ജില്ലയിൽ പ്രവർത്തനം തുടങ്ങി. അസീസ് അബ്ദുല്ല പ്രസിഡന്റും അബ്ദുൽ ഫത്താഹ് ജനറൽ സെക്രട്ടറിയായും എം തുളസീധരൻ ട്രഷററുമായ കമ്മിറ്റിയായാണ് നിലവിൽ വന്നത്.അസ്‌കർ ബെള്ളൂരാണ് ടീം കോർഡിനേറ്റർ, ഹമീദ് പൈക്ക,സി മുഹമ്മദ് റഫീഖ്,കെ എ മുഹമ്മദ് ബഷീർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.അസ്‌കർ ബെള്ളൂർ,ടി കെ ഫാസിൽ ഫിറോസ്,എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.ആദ്യ പ്രവർത്തനമായി കാസര്‍കോട് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആൻഡ് ഇന്‍ഡസ്ട്രീസ് ജില്ലയുടെ വ്യാപാര-വ്യവസായ-വാണിജ്യ മേഖലയിലെ ബിസനസ്സ് സാധ്യതകളെ തുറന്നു കാണിക്കുന്നതിനായി മാര്‍ച്ച് 18ന് ബേക്കലിലെ താജ് വിവാന്തയില്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് സംഘടിപ്പിക്കും.
കേരളത്തിലേയും അന്യസംസ്ഥാനങ്ങളിലെയും വിദേശരാജ്യങ്ങളിലുള്ള കാസര്‍കോട് ജില്ലക്കാരെയും ഉള്‍പ്പെടുത്തി 300 ഓളം ഡെലിഗേറ്റുകളും സംസ്ഥാന-കേന്ദ്ര മന്ത്രിമാരും ഇന്ത്യയിലെ പല ഭാഗങ്ങളിലുള്ള വന്‍കിട ബിസിനസ്സ് സംരംഭകരും മീറ്റില്‍ പങ്കെടുക്കും. കാസര്‍കോട് ജില്ലയിലെ വ്യവസായ വാണിജ്യ മേഖലയിലെ സാധ്യതകള്‍ ജനങ്ങളുടെ മുമ്പില്‍ തുറന്നു കാട്ടാൻ 'ദ ലാന്റ് ഓഫ് ഓപ്പര്‍ചുനിറ്റി ഇന്‍വെസ്റ്റ് ഇന്‍ കാസർകോട് ' എന്ന നാമത്തിലാണ് ചേമ്പറിന്റെ ഇന്‍വസ്റ്റ്‌മെന്റ് മീറ്റ്. കാസര്‍കോട് ജില്ലയ്ക്ക് അനുയോജ്യമായ 5 വന്‍കിട പദ്ധതികളുടെ സാധ്യതകളെക്കുറിച്ച് വിദഗ്ധര്‍ ഇന്‍വെസ്റ്റേഴ്‌സുമായി സംവദിക്കും. ചെറുകിട-വന്‍കിട വ്യവസായം, കാര്‍ഷിക മേഖല, ഐ.ടി., ടൂറിസം തുടിങ്ങി കാസർകോട് ജില്ലയ്ക്ക് അനുയോജ്യമായ വിവിധ പ്രൊജക്ടുകള്‍ ജില്ലയിലെ അളുകളില്‍ നിന്നും തെതെരെഞ്ഞെടുത്ത് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് ദിവസം ഇന്‍വസ്റ്റേഴ്‌സിനു മുമ്പില്‍ അവതരിപ്പിക്കാനുള്ള അവസരമുണ്ടാകും. ഇതുവഴി പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്വത്തോടുകൂടി സംരംഭം തുടങ്ങാനുള്ള അവസരം ഉണ്ടാകും. ജില്ലാ യുവ ഐ.ടി. സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഐ.ടി. ഹബ് തുടങ്ങുതിന്റെ പ്രഖ്യാപനം മീറ്റ് ദിവസം ഉണ്ടാകും. സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളായ സ്റ്റാര്‍ട്ടപ്പ് ഇന്‍ഡ്യ, മേക്കിങ് ഇന്‍ഡ്യ, മിനിസ്ട്രി ഓഫ് എം.എസ്.എം.ഇ., മിനിസ്ട്രി ഓഫ് ടെക്‌റ്റൈല്‍സ്, കിന്‍ഫ്ര, ഡി.ഐ.സി., ജില്ലാ പഞ്ചായത്ത്, കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നീ ഏജന്‍സികളുമായുള്ള സഹകരണം ഈ മീറ്റിലുണ്ടാകും.
കാസര്‍കോട് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആൻഡ് ഇന്‍ഡസ്ട്രീസിന്റെ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റിന്റെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കാന്‍ അനുയോജ്യമായ പ്രൊജക്റ്റകളെയും ക്ഷണിച്ചിട്ടുണ്ട്. ചെറുകിട വ്യവസായം, വന്‍കിട വ്യവസായം, ഫുഡ് പ്രൊസസിംഗ് യൂണിറ്റ്, കാര്‍ഷിക മേഖല, ഐ.ടി. മേഖല, ഫാഷന്‍ ഡിസൈനിംഗ് & ടെക്‌സ്‌റ്റൈല്‍സ് തുടങ്ങിയ മേഖലകളില്‍ നൂതനവും ക്രിയാത്മകവുമായ പ്രൊജക്റ്റുകള്‍ക്ക് നിക്ഷേപകരുമായി സംസാരിക്കുവാനുള്ള അവസരം ഉണ്ടാവും. വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുന്നതും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ പ്രൊജക്റ്റുകളുമാണ് പരിഗണിക്കുന്നത്. മികച്ച പ്രൊജക്റ്റുകളെ ബെസ്റ്റ് ഇനോവേറ്റീവ് പ്രൊജക്റ്റ് 2017 അവാര്‍ഡും അമ്പതിനായിരം രൂപയും (50000/-) സമ്മാനമായി ലഭിക്കും.ഓരോ പ്രൊജക്റ്റിനും പ്രശസ്തി പത്രം നല്‍കും. തെരെഞ്ഞെടുക്കപ്പെടുന്ന മികച്ച 5 പ്രൊജക്റ്റുകളില്‍ കാസര്‍കോട് അസ്ഥാനമായി രൂപീകരിക്കു കാസര്‍കോട് ഏഞ്ചല്‍ നെറ്റ്‌വര്‍ക്ക് കൂട്ടായ്മ നിക്ഷേപിക്കും. താല്‍പര്യമുള്ള ആളുകള്‍ പുതിയ ബസ്റ്റാന്റിലെ ബിഗ് ബസാര്‍ ബില്‍ഡിംഗിലുള്ള ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഓഫീസുമായോ താഴെ കാണു നമ്പറിലോ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
+91 9746646664, +91 7736495689
keywords-chamber of commerce-kasaragod
keywords-chamber of commerce-kasaragod
Post a Comment
0 Comments