മൊഗ്രാൽ പുത്തൂർ:(www.evisionnews.in)കടവത്ത് ഒന്നര വർഷമായി 2000 രൂപ വാടക നൽകി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൺ വാടിക്ക് സ്വന്തം കെട്ടിടമൊരുങ്ങുന്നു.കെട്ടിടം നിർമ്മിക്കാൻ വേണ്ടി വിഗാൻസ് ക്ലബ് ഭൂമി വാങ്ങിച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ ആധാരം രജിസ്റ്റർ ചെയ്തു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റും ഒന്നാം വാർഡ് മെമ്പ റുമായ എ എ ജലീലിന്റെ സാന്നിധ്യത്തിൽ ആധാരം പഞ്ചായത്ത് സെക്രട്ടറിയെ ഏൽപ്പിച്ചു.ചടങ്ങിൽ വിഗാൻസ് ക്ലബ് പ്രസിഡന്റ് തസ്സിം ഹൈവ ,സെക്രട്ടറി റഷീദ് കടവത്ത് , ട്രഷറർ ഷെരീഫ് കളത്തൂർ ,കാദർ കടവത്ത് , റഫീക്ക് കാർക്കാണി ,ബഷീർ കടവത്ത് , ഹാഷിം കടവത്ത് , ജാഫർ കടവത്ത് , മുസ്തഫ കടവത്ത് , ഹാരിസ് കടവത്ത് എന്നിവർ സംബന്ധിച്ചു.
keywords-mogral puthur-vigans club-charity
Post a Comment
0 Comments