കാസർകോട്:(www.evisionnews.in) നോട്ട് നിരോധനത്തിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവ സ്ഥയെ നരേന്ദ്ര മോദി സര്‍ക്കാര്‍ പൂര്‍ണ്ണമായി തകര്‍ത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ്സ് നേതാവും മുന്‍ എം.എല്‍.എ. യുമായ ബെന്നി ബഹനാന്‍ അഭിപ്രാ യപ്പെട്ടു.യു.ഡി.എഫ്. ജില്ലാ കമ്മിറ്റി കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തകര്‍ച്ച യില്‍നിന്ന് കരകയറാന്‍ രാജ്യത്തിന് കാലതാമസം നേരിടും.ഇടതു ഭരണത്തിൽ കേരളത്തിലെ സർവ മേഖലയിലും സ്തംഭനാവസ്ഥയാണെന്നും ബെന്നി ബഹനാന്‍ ആരോപിച്ചു. കാര്യക്ഷമമായി നടന്ന പൊതു വിതരണ ശൃംഖലയെ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരിന് സാധിച്ചില്ല. കേന്ദ്രത്തെ കുറ്റംചുമത്തി സ്വന്തം പാളിച്ച മറച്ച്‌വെക്കാനുള്ള ശ്രമം കേരള ജനത തിരിച്ചറിയും. ക്ഷേമ പെന്‍ഷനുകള്‍ ഇല്ലാതാക്കിയ സര്‍ക്കാരാണിത്. കഴിഞ്ഞ സര്‍ക്കാര്‍ ഈ ഇന ത്തില്‍ 3500 കോടി രൂപ ചെലവിട്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥ തലത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ലെന്നും ബെന്നി ബഹ നാന്‍ കുറ്റപ്പെടുത്തി. യു.ഡി.എഫ്. ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., ഹക്കീം കുന്നില്‍, സി.ടി. അഹമ്മദലി, എം.സി. കമറുദ്ദീന്‍, എ.വി. രാമകൃഷ്ണന്‍, പി.സി. രാജേന്ദ്രന്‍, കെ. കമ്മാരന്‍, അബ്രഹാം തോണക്കര, എം.സി. ജോസ്, കെ. നീലകണ്ഠന്‍, എ. ഗോവിന്ദന്‍ നായര്‍, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ. അബ്ദുള്‍ റഹിമാന്‍, പി.കെ. ഫൈസല്‍, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍ സ്വാഗവും അഡ്വ. എ. ഗോവിന്ദന്‍ നായര്‍ നന്ദിയും പറഞ്ഞു.
keywords-kasaragod-congres dhrna-collectrate-benny behanan
keywords-kasaragod-congres dhrna-collectrate-benny behanan
Post a Comment
0 Comments