നീലേശ്വരം:(www.evisionnews.in)സഹോദര പുത്രന്റെ പിറന്നാൾ സൽക്കാരത്തിന്റെ നീലേശ്വരത്ത് യുവാവ് കുഴഞ്ഞു വീണു മരിച്ചു.തേജസ്വിനി ഹൗസ്‌ബോട്ട് ഡ്രൈവർ കോട്ടപ്പുറത്തെ എം.എം. സജിത്ത് കുമാറാണ് (28) മരിച്ചത്. സജിത്തിന്റെ സഹോദരനും ഡ്രീംപാലസ് ഹൗസ് ബോട്ട് ഡ്രൈവറുമായ ഷാജിയുടെ മകന്റെ ഒന്നാം പിറന്നാളിനോടനുബന്ധിച്ചു ബോട്ട് ജീവനക്കാർക്കും സമീപവാസികൾക്കും ബോട്ടിൽ ഏർപ്പെടുത്തിയ സൽക്കാരത്തിന്റെ ഒരുക്കങ്ങൾക്കിടെയായിരുന്നു മരണം. ഹൗസ്‌ബോട്ട് ബുക്കിങ് ഓഫിസിനു സമീപം പുഴ മൽസ്യം വിൽക്കുന്ന പി.വി. കണ്ണന്റെയും നാരായണിയുടെയും മകനാണ്. സഹോദരി: ഷൈനി
keywords-nileshwar-death-ma sajith
Post a Comment
0 Comments