കാഞ്ഞങ്ങാട്:(www.evisionnews.in) ചെന്നൈയില്‍ നിന്നും പോലീസ് കണ്ടെത്തിയ പെരിയയിലെ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തിലെ പത്താംതരം വിദ്യാര്‍ത്ഥിനി മാണിക്കോത്ത് സ്വദേശിനി ഫാത്വിമത്ത് മുബഷിറയെയും ഇതേ സ്‌കൂളിലെ പ്ലസ്ടുവിദ്യാര്‍ത്ഥിയും ഹരിപുരം പുല്ലൂര്‍ സ്വദേശിയുമായ മുഹമ്മദ് നിയാസിനെയും തിങ്കളാഴ്ച രാവിലെ പോലീസ് ഹൈക്കോടതിയില്‍ ഹാജരാക്കി.ഹൊസ്ദുര്‍ഗ് സി ഐ സി കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞദിവസം ചെന്നൈയില്‍ വെച്ചാണ് മുബഷിറയെയും കൂട്ടുകാരന്‍ നിയാസിനെയും കസ്റ്റഡിയിലെടുത്തത്. ഡിസംബര്‍ ഒമ്പതിനാണ് ഇരുവരെയും കാണാതായത്. ചെന്നൈയിലെത്തിയ മുബഷിറയും നിയാസും ഒരു വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. കേരള പോലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇവരെ കണ്ടെത്തുകയും അവിടുത്തെ പോലീസിന് വിവരം നല്‍കുകയുമായിരുന്നു.
keywords-periya-private college students-missing-hicourt-mubasheera-riyas
keywords-periya-private college students-missing-hicourt-mubasheera-riyas
Post a Comment
0 Comments