കണ്ണൂര്‍ (www.evisionnews.in): ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താലില്‍ നിന്നും സ്‌കൂള്‍ കലോത്സവത്തെ ഒഴിവാക്കി എന്നറിയിച്ചിട്ടും കലോത്സവ വേദിയിലേക്കുളള വാഹനങ്ങള്‍ തടയുന്നതായി പരാതി. ദേശീയപാതയിലും ജില്ലാ അതിര്‍ത്തിയിലുമാണ് ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നത്.
ബുധനാഴ്ച രാത്രി ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചതിനെ തുടര്‍ന്നാണ് പൊടുന്നനെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. കലോത്സവ സമയത്ത് സിപിഎം നടത്തിയ ആക്രമണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Post a Comment
0 Comments