കോട്ടയം (www.evisionnews.in): സി.പി.എമ്മിന്റെയും എസ്.എഫ്.ഐയുടെയും ദലിത് പീഡനങ്ങള്‍ക്കെതിരെ സി.എസ്.ഡി.എസ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം. കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു. രാവിലെ ആറു മണിമുതല്‍ തന്നെ ജില്ലയിലെ പ്രധാന പാതകളിലെല്ലാം ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
കോട്ടയം കുമളി റോഡില്‍ കൊടുങ്ങൂര്‍, പുളിക്കല്‍ കവല, പാമ്പാടി, വടവാതൂര്‍, കളത്തിപ്പടി, കഞ്ഞിക്കുഴി തുടങ്ങിയ ഇടങ്ങളില്‍ രാവിലെ മുതല്‍ വാഹനങ്ങള്‍ തടഞ്ഞു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വൈകിട്ട് അഞ്ചിന് കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, പാമ്പാടി, വാഴൂര്‍, വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ മാര്‍ച്ചു നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഹര്‍ത്താലിന് ബി.എസ്.പിയും പിന്തുണച്ചിട്ടുണ്ട്.
Post a Comment
0 Comments