Type Here to Get Search Results !

Bottom Ad

ആൾദൈവങ്ങൾ മനുഷ്യരുടെ ദുഖങ്ങളെയും ശൂന്യതകളെയും മുതലെടുക്കുന്നു;റഹ്മത്തുന്നിസ ടീച്ചർ

കാസർകോട്:(www.evisionnews.in) ആൾദൈവങ്ങളും അന്ധവിശ്വാസങ്ങളും മനു ഷ്യരുടെ ദുഖങ്ങളെയും ശൂന്യതകളെയും മുതലെടുക്കുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന വൈസ് പ്രസിഡണ്ട് റഹ്മത്തുന്നിസ ടീച്ചർ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി ഫെബ്രുവരി 19 ന് പടന്നയിൽ നട ത്തുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാസർകോട് മുൻസിപ്പൽ കോൺ ഫറൻസ് ഹാളിൽ നടക്കുന്ന വനിത സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അവർ. ടെക്നോളജിയിലും ആൾദൈവങ്ങൾ സജീവമായ ഇക്കാലത്ത് സമൂഹത്തിന് കൃത്യമായ ദിശാബോധം നൽകാൻ നാം മുന്നോട്ടു വരണമെന്നും അവർ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ലാ പ്രസിഡണ്ട് സക്കീന അക്ബർ അധ്യക്ഷത വഹിച്ചു. കാസർകോട് ഏരിയ പ്രസിഡണ്ട് സീനത്ത് സ്വാഗതവും ജില്ലാ സെക്രട്ടറി നൂർ ആയിഷ നന്ദിയും പറഞ്ഞു. നജ്മുന്നിസ, ജാസ്മിൻ, നദീറ എന്നിവർ നേതൃത്വം നൽകി.



keywords-kasaragod-amaat e islami women meet-rahmathhunnisa teacher

Post a Comment

0 Comments

Top Post Ad

Below Post Ad