മെല്‍ബണ്‍: (www.evisionnews.in) റോഡ് ലേവര്‍ അരീനയില്‍ ആവേശം ആകാശം തൊട്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏറെ കണ്ടാസ്വദിച്ച രണ്ടു 'വിന്റേജ് ടെന്നിസ്' ശൈലികള്‍ ആരാധകര്‍ വീണ്ടും കണ്‍കുളിര്‍ക്കെ കണ്ടു. കരിയറിന്റെ അസ്തമനത്തില്‍ ആധുനിക ടെന്നിസിലെ രണ്ട് ഇതിഹാസതാരങ്ങള്‍ വീണ്ടും കണ്ടുമുട്ടിയ ഗ്രാന്‍സ്‌ലാം ഫൈനലില്‍ അവസാന ചിരി സ്വിസ് താരം റോജര്‍ ഫെഡററിന്. കാളക്കൂറ്റന്റെ കരുത്തുമായെത്തിയ സ്പാനിഷ് താരം റാഫേല്‍ നദാലിനെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് വീഴ്ത്തി ആരാധകരുടെ സ്വന്തം ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു. കരിയറിലെ 18ാം ഗ്രാന്‍സ്!ലാം കിരീടം. പോരാട്ടം മൂന്നര മണിക്കൂറിലധികം നീണ്ടുനിന്നു. സ്‌കോര്‍: 64, 36, 61, 36, 63.
ഫെഡററിന്റെ അഞ്ചാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. 2012ല്‍ വിംബിള്‍ഡന്‍ കിരീടം നേടിയശേഷമുള്ള ആദ്യ ഗ്രാന്‍സ്‌ലാം കിരീടവും. ഇതോടെ, ഏറ്റവുമധികം ഗ്രാന്‍സ്‌ലാം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയ പുരുഷതാരമെന്ന റെക്കോര്‍ഡും ഫെഡറര്‍ അരക്കിട്ടുറപ്പിച്ചു. അതേസമയം, ഗ്രാന്‍സ്‌ലാം ഫൈനലുകളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിട്ടുള്ളതില്‍ ഫെഡററിന്റെ മൂന്നാമത്തെ മാത്രം വിജയമാണിത്. ഗ്രാന്‍സ്‌ലാം ഫൈനലില്‍ നദാലിനെ തോല്‍പ്പിക്കുന്നത് 10 വര്‍ഷത്തിനുശേഷം ഇതാദ്യവും. 2007ല്‍ വിംബിള്‍ഡിനിലായിരുന്നു കിരീടപ്പോരാട്ടത്തില്‍ നദാലിനെതിരെ ഫെഡററിന്റെ അവസാന ജയം. അതിനു തൊട്ടുമുന്‍പുള്ള വര്‍ഷവും വിംബിള്‍ഡനില്‍ നദാലിനെ വീഴ്ത്തി ഫെഡറര്‍ കിരീടം നേടിയിരുന്നു. എന്നാല്‍, നേര്‍ക്കുനേര്‍ കീരീടപ്പോരാട്ടങ്ങളില്‍ നദാലിനെ വിജയം അനുഗ്രഹിച്ച സന്ദര്‍ഭങ്ങളായിരുന്നു ഏറെ: ഫ്രഞ്ച് ഓപ്പണ്‍ (2006, 2007, 2008, 2011), വിംബിള്‍ഡന്‍ (2008), ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (2009).
ഗ്രാന്‍സ്!ലാം ഫൈനലിലെ ഫെഡ്–റാഫ ഷോയുടെ ഒന്‍പതാം പതിപ്പിനായി അഞ്ചു വര്‍ഷം കാത്തിരിക്കേണ്ടി വന്നെങ്കിലും മെല്‍ബണിലെ റോഡ് ലേവര്‍ അരീനയിലെത്തിയ ആരാധകര്‍ക്ക് അല്‍പം പോലും നിരാശപ്പെടേണ്ടി വന്നില്ല. മുപ്പതിന്റെ 'യൗവ്വനം' കൈമുതലാക്കി ഇരുവരും തുടക്കം മുതല്‍ ആഞ്ഞടിച്ചതോടെ ക്ലാസിക് പോരാട്ടത്തിന് അരങ്ങുണര്‍ന്നു. ആദ്യ സെറ്റ് 64ന് നേടി ഫെഡറര്‍ നയം വ്യക്തമാക്കി. എന്നാല്‍, 63ന് രണ്ടാം സെറ്റ് സ്വന്തമാക്കിയ നദാല്‍ തിരിച്ചടിച്ചതോടെ ആവേശം മുറുകി. പിന്നാലെ കലാശപ്പോരിലെ ഏറ്റവും ഏകപക്ഷീയമായ സെറ്റില്‍ 61ന്റെ വിജയവുമായി ഫെഡററിന് ലീഡ്. എന്നാല്‍, രണ്ടാം സെറ്റിലെ അതേ സ്‌കോറില്‍ (63) തിരിച്ചടിച്ച നദാല്‍ നാലാം സെറ്റില്‍ ഒപ്പമെത്തിയതോടെ ആവേശപ്പോര് അഞ്ചാം സെറ്റിലേക്ക്.
അടിയും തിരിച്ചടിയുമായി മുന്നേറിയ അവസാന സെറ്റിന് നദാലിന്റെ മുന്നേറ്റത്തോടെ തുടക്കം. നദാല്‍ 20ന് ലീഡെടുത്തതോടെ ഫെഡറര്‍ തോല്‍വി മണത്തു. എന്നാല്‍, സര്‍വ അനുഭവസമ്പത്തും കൈമുതലാക്കി തിരിച്ചടിച്ച ഫെഡറര്‍, പോയിന്റ് 12ലേക്ക് എത്തിച്ചു. പിന്നാലെ നദാലിന് 31ന്റെ ലീഡ്. അവിടെനിന്നും തിരിച്ചടിച്ച ഫെഡറര്‍ 63ന് സെറ്റും മല്‍സരവും സ്വന്തമാക്കി.
Post a Comment
0 Comments