മഞ്ചേശ്വരം (www.evisionnews.in): രാഷ്ട്രകവി ഗോവിന്ദപൈയുടെ സ്മരണാര്‍ത്ഥം മഞ്ചേശ്വരത്ത് കേരള-കര്‍ണ്ണാടക സര്‍ക്കാറിന്റെ സംയുക്താഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ഗിളിവിണ്ടു പദ്ധതി നാളെ വൈകിട്ട് 3.30ന് ഉദ്ഘാടനം ചെയ്യും. ഗോവിന്ദപൈ സ്മാരക കേന്ദ്രം കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ഭവനിക ഓഡിറ്റോറിയം കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉദ്ഘാടനം ചെയ്യും. പുതുക്കിപ്പണിത രാഷ്ട്രകവിയുടെ വീട് കേരള സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്ര കവിയുടെ പ്രതിമ കര്‍ണ്ണാടക സാസ്‌കാരിക വകുപ്പുമന്ത്രി ഉമാശ്രീ അനാഛാദനം ചെയ്യും. യക്ഷഗാന മ്യൂസിയം കേരള റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരനും യക്ഷഗാന ഓഡിറ്റോറിയം കര്‍ണ്ണാടക വനം പരിസ്ഥിതി വകുപ്പു മന്ത്രി ബി.രാമനാഥ റൈയും ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഡോ: എം വീരപ്പ മൊയ്‌ലി എം.പി ആമുഖ പ്രഭാഷണം നടത്തും. പി കരുണാകരന്‍ എം.പി, എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടി സംബന്ധിച്ച് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ്, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്‍ അസീസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ മുക്താര്‍, ട്രസ്റ്റി ബോര്‍ഡ് അംഗം കെ.ആര്‍ ജയാനന്ദ, എം ഹരീഷ് ചന്ദ്ര തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
0 Comments