കാസര്‍കോട്:(www.evisionnews.in) രാജ്യത്തിന്റെ 68 മത് റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കും. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പതാക ഉയര്‍ത്തി മാര്‍ച്ച് പാസ്റ്റില്‍ അഭിവാദ്യം സ്വീകരിക്കും. വിദ്യാര്‍ത്ഥികളുടെ 19 പ്ലാറ്റൂണുകളും, പൊലീസ്, വനിതാ പൊലീസ്, എക്‌സൈസ്, സായുധ പൊലീസ്, വനിതാ പൊലീസ് എന്നിവരുടെ പ്ലാറ്റിയൂണുകളും മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കും. പരേഡിനോടനുബന്ധിച്ച് ദേശഭക്തിഗാനം, യോഗാപ്രകടനം ഉള്‍പ്പടെ സാംസ്‌കാരിക പരിപാടികളും സൗഹൃദ കമ്പവലി മത്സരവും സംഘടിപ്പിക്കും. കമ്പവലി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊലീസും വ്യാപാരികളും ടീമില്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ നയിക്കുന്ന ജനപ്രതിനിധികളുടെ ടീമും ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു നയിക്കുന്ന ഉദ്യോഗസ്ഥരുടെ ടീമും സൗഹൃദമത്സരത്തില്‍ വടം വലിക്കും.
keywords-kasaragod-republic day pared-minister-e chandrashekharan
keywords-kasaragod-republic day pared-minister-e chandrashekharan
Post a Comment
0 Comments