കാസർകോട്:(www.evisionnews.in)സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരള പദ്ധതിയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഹരിത എക്‌സ്പ്രസിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണം. ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ നടന്ന സ്വീകരണ യോഗത്തില്‍ എം. രാജഗോപാലന്‍ എം.എല്‍.എ. ഹരിത എക്‌സ്പ്രസ്സ് ഫ്‌ളാഗ് ഓഫ് ചെയ്തു. നഷ്ടമായിരിക്കൊണ്ടിരിക്കുന്ന വെള്ളം, മണ്ണ്, കാര്‍ഷിക സംസ്‌കൃതി എിന്നിവ വീണ്ടെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഹരിത കേരളം പദ്ധതിക്ക് നമ്മള്‍ എല്ലാവിധ പിന്തുണയും നല്‍കണമെന്ന് എം. രാജഗോപാലന്‍ എം എല്‍ എ പറഞ്ഞു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ശ്രീധരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൂരക്കളി ആചാര്യന്‍ മാധവ പണിക്കറെ ആദരിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡണ്ട് മാരായ വി.പി ഫൗസിയ, പി സി ഫൗസിയ, പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈപ്രസിഡണ്ട് പി ശൈലജ, നിലേശ്വരം ബ്‌ളോക്ക് പഞ്ചായത്ത് അംഗം വി പി രാജീവന്‍, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സന്‍മാരായ എം ടി പി മൈമൂനത്ത്, കെ ദാമോദരന്‍ എന്‍ വി ചന്ദ്രന്‍, വി പി രാജീവന്‍ എിന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍ സ്വാഗതം പറഞ്ഞു.നീലേശ്വരത്തും പാലക്കുന്നും ഹരിത എക്‌സ്പ്രസിന് സ്വീകരണം നൽകി .
keywords-kasaragod-green express-kalikkadav
keywords-kasaragod-green express-kalikkadav
Post a Comment
0 Comments