കാസർകോട്:(www.evisionnews.in)നാദാപുരത്ത് കൊല ചെയ്യപ്പെട്ട മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ അസ്ലമിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം തടഞ്ഞു വെച്ചതിനെക്കുറിച്ച് സംസാരിക്കുവാൻ മുൻ കൂട്ടി അപ്പോയ്മെന്റ് വാങ്ങി കോഴിക്കോട് ജില്ലാ കലക്ടറെ കാണാൻ ചെന്ന അസ്ലമിന്റെ മാതാവിനെയും, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, മുൻ ജനറൽ സെക്രട്ടറി സി.കെ സുബൈർ, തുടങ്ങിയ സംസ്ഥാന നേതാക്കളേയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ കാസർകോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി കബീർ, വൈസ് പ്രസിഡന്റ് മൻസൂർ മല്ലത്ത്, സെക്രട്ടറി എം.എ നജീബ്, മണ്ഡലം പ്രസിഡന്റ് സഹീർ ആസിഫ്, റഊഫ് ബാവിക്കര ,മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ,അജ്മൽ തളങ്കര, ബി.എം.സി ബഷീർ, റഹ്മാൻ തൊട്ടാൻ, മുജീബ് തായല ങ്ങാടി,സിദ്ധീഖ് ചക്കര, റസാഖ് ഹാജി ബെദിര, അനസ് കണ്ടത്തിൽ, ഹാരിസ് ബെദിര, ഇഖ്ബാൽ ബാങ്കോട് തുടങ്ങിയവർ നേതൃത്വം നൽകി.
keywords-kasaragod-muslim youth legue-protest
Post a Comment
0 Comments