Type Here to Get Search Results !

Bottom Ad

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി


കാസർകോട് :തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ യജ്ഞത്തിന് പിന്തുണയേകി ആയിരങ്ങള്‍ അണിനിരന്നു. പൊതുവിദ്യാലയങ്ങളില്‍ മനുഷ്യവലയം തീര്‍ത്താണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പൊതുസമൂഹവും പങ്കാളികളായത്. 

ജില്ലാതല ഉദ്ഘാടനം ഹോസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെിത്തല നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. ഗുണമേന്മയുളള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചത്. ബേഡകം എല്‍ പി സ്‌കൂളില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സി ഗോപാലകൃഷ്ണന്‍ സ്വാഗതവും പറഞ്ഞു. എഇഒ രവീന്ദ്രനാഥറാവു, ഡിപിഒ രവിവര്‍മ്മന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുകുമാരന്‍ പായം, വാര്‍ഡ് അംഗം ധന്യ, പിടിഎ പ്രസിഡണ്ട് എ രാഘവന്‍, ബി കെ അബ്ബാസ്, മധുസൂദനന്‍ എിന്നിവര്‍ സംസാരിച്ചു.കൊട്ടോടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നട ചടങ്ങ് ജില്ലാപഞ്ചായത്ത് അംഗം ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. തച്ചങ്ങാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നട ചടങ്ങ് കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. .

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഗ്രീന്‍ പ്രോട്ടോ ക്കോള്‍ നടപ്പാക്കും. എല്‍പി, യുപി ക്ലാസ്സുകളില്‍ കമ്പ്യൂട്ടര്‍ സൗകര്യം ഏര്‍പ്പെടുത്തും.ക്ലാസ് മുറിയിലെ ഭൗതിക സാഹചര്യങ്ങള്‍, പഠന സംവിധാനങ്ങള്‍, വിനിമയ രീതി, അധ്യാപക പരിശീലനം, മൂല്യ നിര്‍ണയം, ഭരണ-മോണിറ്ററിംഗ് സംവിധാനങ്ങള്‍ എന്നിവ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. സ്‌കൂളുകളില്‍ നവീകരിച്ച ലാബുകള്‍, ജൈവവൈവിധ്യ ഉദ്യാനങ്ങള്‍, കലാകായിക-സാംസ്‌കാരിക ടാലന്റ് പാര്‍ക്കുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ പൊതു വിദ്യാലയങ്ങളുടെ ഭാഗമാക്കും. എട്ട് മുതല്‍ 12 വരെ ക്ലാസ്സുകള്‍ ഹൈടെക് ആക്കും.



keywords-protection of the public education

Post a Comment

0 Comments

Top Post Ad

Below Post Ad