Type Here to Get Search Results !

Bottom Ad

വിദ്യാർത്ഥികൾ ലക്ഷ്യ ബോധത്തോടെ പ്രവർത്തിക്കണം: സി.ഐ അബ്ദുൽ റഹീം



ദേളി:(www.evisionnews.in)വിദ്യാർത്ഥികൾ ലക്ഷ്യ ബോധമുള്ളവരാകണ മെന്നും,ചിന്തകളെ നേർ വഴിക്ക്‌ നയിക്കണമെന്നും കാസർകോട്  സി.ഐ അബ്ദുൽ റഹീം പറഞ്ഞു.  ദേളി സഅദിയ ആർറ്റ്സ്‌ ആന്റ്‌ സയൻസ്‌ കോളേജ്‌ സ്റ്റുഡന്റ്സ്‌ യൂണിയൻ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോളേജ്‌  വൈസ്‌ പി.വി പ്രിൻസിപ്പൾ മുസ്തഫ  അധ്യക്ഷത വഹിച്ചു. ജെ.സി.ഐ നാഷണൽ കോർഡിനേറ്റർ അബ്ദുൽ മഹറൂഫ്‌ മുഖ്യ പ്രഭാഷണം നടത്തി.സ്റ്റാഫ്‌ അഡ്‌വൈസർ  എം.കെ ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു. കോളേജ്‌ വൈസ്‌ പ്രസിഡന്റ്‌ എ.പി അബ്ദുല്ല മുസ്ലിയാർ മാണി ക്കോത്ത്‌ അനുഗ്രഹ പ്രഭാഷണം നടത്തി.യൂണിവേഴ്സിറ്റി കലോൽസവത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച  കെ.എ തശ്‌രീഫയ്ക്കുള്ള യൂണിയൻ ഉപഹാരം സി.ഐ അബ്ദുൽ റഹീമും ഓൾ ഇന്ത്യ ഫുഡ്ബോൾ ഫെഡറേഷൻ സംഘടിപ്പിച്ച റഫറി ക്യാമ്പിൽ സെലക്ഷൻ ലഭിച്ച  മുഹമ്മദ്‌ മർഷാദിനുള്ള ഉപഹാരം എ.പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്തും സമ്മാ നിച്ചു.കോളേജ്‌ വർക്കിംഗ്‌ സെക്രട്ടറി എൻ.എ അബൂബക്കർ ഹാജി,ജോയിന്റ്‌ സെക്രട്ടറി അബ്ദുല്ല ഹുസ്സൈൻ കടവത്ത്‌,സ്റ്റുഡന്റസ് യൂണിയൻ ചെയർമാൻ അബ്ബാസ്‌ ജാഫർ,വിവിധ ഡിപ്പാർട്ട്‌ മെന്റ്‌ മേധാവികളായ രാജേഷ്‌ കുമാർ,എൻ.എ ഫൈസൽ,പി ബഷീർ, അജിത തുടങ്ങിയവർ സംസാരിച്ചു. കോളേജ്‌ യൂണിയൻ ജനറൽ സെക്രട്ടറി അജ്മൽ ഷിൽസാദ്‌ നന്ദി പറഞ്ഞു.



keywords-deli-sa adiya arts and sports college-union inaugration-ci abdul raheem 

Post a Comment

0 Comments

Top Post Ad

Below Post Ad