കാഞ്ഞങ്ങാട്: (www.evisionnews.in) ആംബുലന്‍സില്‍ കടത്തുകയായിരുന്ന മദ്യവുമായി ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. മടിക്കൈ സ്വദേശിയായ 24 കാരനാണ് നാല് ലിറ്റര്‍ മദ്യവുമായി പിടിയിലായത്. അഡീ. എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അജാനൂര്‍ ഇഖ്ബാല്‍ ജംഗ്ഷനില്‍ വെച്ചാണ് മദ്യക്കടത്ത് പിടികൂടിയത്.
വാഹന പരിശോധന നടത്തുന്നതിനിടെ സംശയം തോന്നി പോലീസ് ആംബുലന്‍സ് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഡ്രൈവറെ അറസ്റ്റു ചെയ്യുകയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവാസി കൂട്ടായ്മയില്‍ വാങ്ങിയ ആംബുലന്‍സിലാണ് യുവാവ് മദ്യം കടത്താന്‍ ശ്രമിച്ചത്.
Post a Comment
0 Comments