തളങ്കര:(www.evisionnews.in) ബാങ്കോട് സി.എച്ച് മുഹമ്മദ് കോയ റോഡില്‍ നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപമായി വന്‍ തീപിടുത്തം.ശനിയാഴ്ച ഉച്ചയോടെയാണ് സ്വകാര്യവ്യക്തിയുടെ പറമ്പിൽ തീപിടുത്തമുണ്ടായത് .കാടുപിടിച്ചു കിടന്ന സ്ഥലത്തിന് പൊടുന്നനെ തീ പിടിക്കുകയാ യിരുന്നു. പിന്നീട് വീടുകളുള്ള സ്ഥലത്തേക്ക് തീ പടരുകയും ചെയ്തു.പെട്ടെന്ന് തന്നെ നാട്ടുകാർ ഇടപെടുകയും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ് സിന്റെ സഹായത്തോടെ തീയണക്കുകയുമായിരുന്നു.രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീകെടുത്തിയത്.തീ കെടുത്തുന്നതിനിടെ നാട്ടുകാരിൽ ചിലർക്ക് പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്.നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ അപകടം ഒഴിവായത്.
keywords-thalankara-fire
keywords-thalankara-fire
Post a Comment
0 Comments