കാസര്‍കോട് (www.evisionnews.in): നികുതിവെട്ടിച്ച് കടത്തിയ ഏഴ് ലക്ഷത്തിന്റെ നെയ്യ് വാണിജ്യനികുതി ഇന്റലിജന്‍സ് പിടികൂടി. തിങ്കളാഴ്ച രാവിലെയാണ് കണ്ണൂരില്‍ നിന്നും മഞ്ചേശ്വരം ചെക്‌പോസ്റ്റിലൂടെ കടത്തിയ നെയ്യ് ഹൊസങ്കടയിലില്‍ വെച്ച് പിടികൂടിയത്. വാഹനത്തിന്റെ ബോഡി ലവലിന് താഴെയായി സൂക്ഷിച്ച നിലയിലായിരുന്നു നെയ്യ്. ഏകദേശം 2,000 ലിറ്ററോളം വരുന്ന നെയ്യാണ് പിടികൂടിയത്.
പിന്നീട് പിഴ ഈടാക്കി ചരക്കും വാഹനവും വിട്ടുകൊടുത്തു. ഇന്റലിജന്‍സ് ഓഫീസര്‍മാരായ എസ്. ഗണേശ, കെ. പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.
Post a Comment
0 Comments