കൊൽക്കത്ത∙ ആറാം വിക്കറ്റിൽ കേദാർ യാദവും ഹാർദിക് പാണ്ഡ്യയും 104 റൺസിന്റെ കൂട്ടുകെട്ട് പണിതെങ്കിലും ഇന്ത്യയ്ക്ക് തോൽവി ഒഴിവാക്കാൻ സാധിച്ചില്ല; ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ അഞ്ചു റൺസിനു തോറ്റു. അവസാന ഒാവർ വരെ നിന്നു പൊരുതി 90 റൺസ് നേടിയ കേദാർ യാദവിന്റെ പ്രകടനം ശ്രദ്ധേയമാണ്. അർധസെഞ്ചുറിയുമായി ക്യാപ്റ്റൻ വിരാട് കോഹ്‍ലി (55), ഹാർദിക് പാണ്ഡ്യ (56) എന്നിവർ പൊരുതിയെങ്കിലും ജയിക്കാൻ സാധിച്ചില്ല. ആദ്യ രണ്ടു ഏകദിനങ്ങൾ ജയിച്ച ഇന്ത്യ 2–1 ന് പരമ്പര സ്വന്തമാക്കി. സ്കോർ: ഇംഗ്ലണ്ട്–321/8. ഇന്ത്യ–316/9.
Post a Comment
0 Comments