ഉദുമ (www.evisionnews.in): ഖായിദെ മില്ലത്ത് ഫൗണ്ടേഷന് ഉദുമയും ഖത്തര്‍ കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി കണ്ണൂര്‍ കിഡ്നി ഫെഡറേഷനുമായി സഹകരിച്ച് സൗജന്യ വൃക്ക പരിശോധന കൃാമ്പ് നടത്തി. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ടി.കെ ഹസീബ് അധ്യക്ഷത വഹിച്ചു. കെ.വി ഹാരിസ് സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ മുഖ്യാതിഥിയായിരുന്നു. ഉദുമ മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ഹമീദ് മാങ്ങാട്, ഉദുമ പഞ്ചായത്ത് മുസ്്ലിം ലീഗ് പ്രസിഡണ്ട് കാപ്പില്‍ കെ.ബി.എം ഷരീഫ്, ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, കേരള പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, ഖത്തര്‍ കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, സത്താര്‍ മുക്കുന്നോത്ത്, ഖാദര്‍ കാത്തിം, എരോല്‍ മുഹമ്മദ് കുഞ്ഞി, പാറയില്‍ അബൂബക്കര്‍, ജൗഹര്‍ ഉദുമ, സിറാജ് പടിഞ്ഞാര്‍ പ്രസംഗിച്ചു.
ഖായിദെ മില്ലത്ത് ഫൗണ്ടേഷന് ഉദുമയും ഖത്തര്‍ കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി കണ്ണൂര്‍ കിഡ്നി ഫെഡറേഷനുമായി സഹകരിച്ച് നടത്തിയ സൗജന്യ വൃക്ക പരിശോധന ക്യാമ്പ് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.
Post a Comment
0 Comments