ദുബൈ (www.evisionnews.in): ദുബൈയില്‍ നടന്ന സോക്കര്‍ ലീഗുകളിലെ ചാമ്പ്യന്മാരെ അണിനിരത്തി സംഘടിപ്പിക്കുന്ന ക്ലബ് ബേരിക്കന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ് മാര്‍ച്ച് 24ന് ദുബൈ ഖിസയിസിലെ ബില്‍വ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ഉപ്പള സോക്കര്‍ ലീഗ്, മോഗ്രാല്‍ സോക്കര്‍ ലീഗ്, പുത്തൂര്‍ പ്രീമിയര്‍ ലീഗ്, കുമ്പള പ്രീമിയര്‍ ലീഗ്, ടിഫ തളങ്കര, ഒറവങ്കര, മേല്‍പറമ്പ് പ്രവാസി ലീഗ് എന്നീ ലീഗുകളിലെ ചാമ്പ്യന്‍മാരും ആതിഥേയരായ ക്ലബ് ബേരിക്കന്‍സും ലീഗില്‍ പങ്കെടുക്കും. നാലു കാസര്‍കോട് താരങ്ങളും മൂന്ന് ഇന്ത്യന്‍ താരങ്ങളെയും കളത്തിലിറക്കും. പരിപാടിയില്‍ ദുബൈ കസര്‍കോടിന്റെ ബെസ്റ്റ് ബിസിനസ്മാന്‍ അവാര്‍ഡ് സമ്മാനിക്കും. യു.എ.ഇയിലെയും നാട്ടിലെയും നിരവധി സാംസ്‌കാരിക, വ്യവസായിക, കായിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.
Post a Comment
0 Comments