കാഞ്ഞങ്ങാട്: (www.evisionnews.in) കാഞ്ഞങ്ങാട്ടെ മത്സ്യമാര്‍ക്കറ്റ് നവീകരണം നടപടി ക്രമങ്ങള്‍ പാലിക്കാതെയെന്ന് കാണിച്ച് നഗരസഭയിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വിയോജനകുറിപ്പ് നല്‍കി. 13 യു.ഡി.എഫ് കൗണ്‍സിലര്‍മാരും സ്വാതന്ത്ര കൗണ്‍സിലറായ എച്ച് റംഷീദും ചേര്‍ന്നാണ് നഗരസഭ ചെയര്‍മാനും സെക്രട്ടറിക്കും വിയോജനക്കുറിപ്പ് നല്‍കിയിരിക്കുന്നത്. നഗരസഭാ കൗണ്‍സിലിലെ ആറാം നമ്പര്‍ അജണ്ടയായി ടെണ്ടറുകള്‍ അംഗീകരിക്കുന്ന വിഷയത്തില്‍ 19-ാം ഇനമായിട്ടുള്ള മത്സ്യമര്‍ക്കറ്റ് നവീകരണ പ്രവൃത്തിക്കുള്ള ടെണ്ടര്‍ അംഗീകരിക്കാനുള്ള ഭൂരിപക്ഷ തീരുമാനത്തിനെതിരെയാണ് 14 കൗണ്‍സിലര്‍മാരും ഒപ്പിട്ട് വിയോജനകുറിപ്പ് രേഖപ്പെടുത്തിയത്.
കോട്ടച്ചേരി മല്‍സ്യമാര്‍ക്കറ്റ് പ്രവൃത്തി നേരത്തെ പൂര്‍ത്തീകരിച്ചിട്ടുള്ളതും മാസങ്ങള്‍ക്ക് മുമ്പെ പൊതുചടങ്ങില്‍ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തതുമാണ്. ഇതുസംബന്ധിച്ച് വാര്‍ത്തകളും വന്നിരുന്നു. അങ്ങനെയിരിക്കെയാണ് മാസങ്ങള്‍ക്ക് ശേഷം പ്രവൃത്തിയുടെ ടെണ്ടര്‍ 12 ലക്ഷത്തോളം രൂപക്ക് ടെണ്ടര്‍ വിളിച്ച്ുനല്‍കുന്നത്. ഇത് ചട്ടവിരുദ്ധവും അഴിമതിയുമാണെന്ന് വിയോജനക്കുറിപ്പില്‍ പറയുന്നു. സ്വാതന്ത്ര കൗണ്‍സിലര്‍ എച്ച് റംഷീദിനെ കൂടാതെ യു.ഡി.എഫ് നഗരസഭാ കൗണ്‍സിലര്‍മാരായ എം.പി ജാഫര്‍, കെ മുഹമ്മദ് കുഞ്ഞി, അസൈനാര്‍ കല്ലൂരാവി, അബ്ദുറസാഖ് തായിലക്കണ്ടി, പി അബൂബക്കര്‍, കെ വേലായുധന്‍, എം.എം നാരായണന്‍, ഖദീജ ഹമീദ്, ടി.കെ സുമയ്യ, സക്കീന യൂസഫ്, ഖദീജ പി, സുമതി കെ, ഷൈജ എന്നിവരാണ് വിയോജനക്കുറിപ്പില്‍ ഒപ്പുവെച്ചിരിക്കുന്നത്.
Post a Comment
0 Comments