കാഞ്ഞങ്ങാട് (www.evisionnews.in): ഓടിക്കൊണ്ടിരുന്ന കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.കഴിഞ്ഞ ദിവസം വൈകുന്നേരം കൊവ്വല്‍പള്ളി പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. കുമ്പളയില്‍ നിന്നും തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എ.0 ഒന്ന് എം.ബി 1581 നമ്പര്‍ കാറാണ് എഞ്ചിന്‍ ഭാഗം തീപിടിച്ച് പൊട്ടിത്തെറിച്ചത്. കാര്‍ വളരെ വേഗത കുറച്ചാണ് ഓടിയിരുന്നത്. ഇതുമൂലം വന്‍ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്ന ദമ്പതികളും അത്ഭുതകരമായി രക്ഷപ്പെട്ടു. പരിസരവാസികള്‍ ഓടികൂടിയാണ് തീയണച്ചത്.
keywords:kasaragod-kanhangad-kovvalpalli-car-fire-blast-couples-rescued
Post a Comment
0 Comments