കൊച്ചി (www.evisionnews.in): നിരക്ക് കൂട്ടില്ലെന്ന വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം മറികടന്ന് സംസ്ഥാനത്ത് വൈദ്യുതി നിരക്കുവര്‍ധനക്ക് റഗുലേറ്ററി കമ്മിഷന്‍ ഒരുങ്ങുന്നു. നിരക്കു കുറയ്ക്കാനുള്ള സാഹചര്യം ഒത്തുവന്നപ്പോഴാണ് യൂണിറ്റിന് 35 പൈസ വീതം വര്‍ധിപ്പിക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ആലോചിക്കുന്നത്. ഈ മാസം അവസാനത്തോടെ പ്രഖ്യാപനമുണ്ടാകും.
ഡാമുകളില്‍ വെള്ളം കുറവായതിനാല്‍ ഇത്തവണ ജലവൈദ്യുതി പദ്ധതികളില്‍ നിന്നു കാര്യമായ ഉല്‍പാദനം പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ ചെറിയ ശതമാനം മാത്രമാണ് ജലപദ്ധതികളില്‍ നിന്ന് ലഭിക്കുന്നതെന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ചാണ് വര്‍ധന ആലോചിക്കുന്നത്.
കമ്മീഷന്റെ നിഗമനം അനുസരിച്ചു 201617 സാമ്പത്തികവര്‍ഷം 166 കോടി രൂപയും അടുത്തവര്‍ഷം 739 കോടി രൂപയും കെഎസ്ഇബിക്ക് ലാഭം ഉണ്ടാവേണ്ടതാണ്. ഈ കണക്കനുസരിച്ചാണെങ്കില്‍ നിരക്കു യൂണിറ്റിനു 35 പൈസ കുറയ്ക്കണം. എന്നാല്‍ 10,791 കോടി രൂപയുടെ നഷ്ടം കെഎസ്ഇബിക്കുണ്ടെന്നും അതു നികത്തിക്കൊടുക്കണമെന്നുമാണ് ബോര്‍ഡിന്റെ ആവശ്യം.
Post a Comment
0 Comments