കാഞ്ഞങ്ങാട് (www.evisionnews.in): യുവതിയെ വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിന്റെ ബന്ധുവായ സ്ത്രീക്കെതിരെ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി. ബല്ല കുറ്റിക്കാലിലെ ഗംഗാധരന്‍ നായരാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ. ദാമോദരന് പരാതി നല്‍കിയത്.
ഗംഗാധരന്‍ നായരുടെ മകള്‍ സുശീലയെ ജനുവരി നാലിന് വൈകിട്ടോടെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുശീലയുടെ മരണത്തിനുത്തരവാദി ഭര്‍ത്താവ് നാരായണന്റെ ബന്ധുവായ സ്ത്രീയാണെന്നാരോപിച്ച് ഗംഗാധരന്‍നായര്‍ പരാതി നല്‍കിയത്.
Post a Comment
0 Comments