നീലേശ്വരം:(www.evisionnews.in)ഓട്ടോ ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നീലേ ശ്വരം പോലീസ് ആറുപേര്‍ക്കെതിരെ കേസെ ടുത്തു.വി എസ് ഓട്ടോസ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവര്‍ മാരായ സുധാകരന്‍,ബൈജു,എന്നിവര്‍ ക്കെതി രെയും ഔദ്യോഗിക പക്ഷത്തെ ഓട്ടോഡ്രൈവര്‍ മാരായ കണ്ണന്‍, സാദിഖ്, ഷാജി, ബാബു എന്നിവര്‍ക്കെതി രെയുമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് നീലേശ്വരത്ത് വി എസ് പക്ഷത്തെയും ഔദ്യോഗിക പക്ഷത്തെയും ഓട്ടോഡ്രൈവര്‍മാര്‍ തമ്മിൽ സംഘട്ടനം നടന്നത്. സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു.ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) ഏരിയാപ്രസിഡന്റ് മുരളി ചെറുവത്തൂര്‍, വി എസ് ഓട്ടോസ്റ്റാന്‍ഡ് യൂണിറ്റ് സെക്രട്ടറി ബൈജു, സി ഐ ടി യു പ്രവര്‍ത്തകന്‍ തട്ടാച്ചേരി രവി എന്നിവര്‍ക്കാണ് തിങ്കളാഴ്ച ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മുരളി പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികില്‍സയിലാണ്. ബൈജു നീലേശ്വരം താലൂക്കാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്.നീലേശ്വരം നഗരസഭയും ഓട്ടോതൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റിയും ചേര്‍ന്ന് നഗരത്തില്‍ ഏര്‍പെടുത്തിയ റൊട്ടേഷന്‍ സമ്പ്രദായം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഓട്ടോ ഡ്രൈവർമാരുടെ സംഘർഷത്തിൽ കലാശിച്ചത്.
keywords-nileshwar-auto drivers clash-police case-against 6 person
keywords-nileshwar-auto drivers clash-police case-against 6 person
Post a Comment
0 Comments