മഞ്ചേശ്വരം:(www.evisionnews.in) ഗോവിന്ദ പൈ സ്മാരക ഉദ്ഘാട പരിപാടിയില്‍ കേന്ദ്രമന്ത്രിയേയും ബിജെപി ജനപ്രതിനിധികളേയും ഒഴിവാക്കി രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കുന്നതായി ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു.പൊതുമേഖല സ്ഥാപനങ്ങളായ എണ്ണ കമ്പനികള്‍ 1.60 കോടിരൂപ നല്‍കിയിട്ടും കേന്ദ്ര പെട്രോളിയം മന്ത്രിയെ ക്ഷണിച്ചില്ല.കേരള കര്‍ണ്ണാടക മുഖ്യമന്ത്രിമാരെയും ദക്ഷിണ കന്നട ജില്ല ചാര്‍ജുള്ള മന്ത്രിയുള്‍പ്പെടെ യുള്ളവരെ ക്ഷണിച്ചപ്പോള്‍ ദക്ഷിണകന്നട ലോകസഭ അംഗത്തെയോ ബിജെപി എംഎല്‍എയെയോ ക്ഷണിക്കാന്‍ സംഘാടകര്‍ തയ്യാറായില്ല. രാഷ്ട്രകവി ഗോവിന്ദപൈ സ്മാരകമായ 'ഗിളിവിണ്ടു' ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണി ക്കാത്തത് രാഷ്ട്രീയ പ്രേരിതമാണ്. ചടങ്ങില്‍ രാഷ്ടീയം കലര്‍ത്തുന്നത് ഗോവിന്ദപൈയെ അപമാനിക്കുന്നതിന് തുല്യമാണ്.കേന്ദ്ര പെട്രോളിയം മന്ത്രിയെയും ബിജെപി ജനപ്രതിനിധികളേയും ചടങ്ങില്‍ ക്ഷണിക്കണമെന്നാ വശ്യ പ്പെട്ട് അഡ്വ.കെ.ശ്രീകാന്ത് ജില്ല കലക്ടര്‍ക്ക് നിവേദനം നല്കി.
keywords-manjeshwaram-gilivandu project-govinda pai memmoriyal-bjp- k sreekanth
keywords-manjeshwaram-gilivandu project-govinda pai memmoriyal-bjp- k sreekanth
Post a Comment
0 Comments